മുംബൈ : തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ മറ്റൊരു മന്‍മോഹന്‍ സിംഗിന് മാത്രമേ സാധിക്കൂവെന്ന് ശിവസേന. സാമ്പത്തിക മാന്ദ്യത്തെ കുറിച്ചോ തൊഴിലില്ലായ്മയെ കുറിച്ചോ പ്രധാനമന്ത്രിയും ധനമന്ത്രിയും ഒന്നും പറയുന്നില്ലെന്നും ശിവസേന എം.പി സഞ്ജയ് റാവുത്ത് പ്രതികരിച്ചു.
മാന്ദ്യത്തെ കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും ഉത്തരങ്ങളില്ല. രാജ്യത്തെ ധനമന്ത്രിയെ എവിടെയും കാണാനേയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് തരംഗത്തോടെ ലോകത്തുടനീളം സാമ്പത്തിക മാന്ദ്യം പിടിപ്പെട്ടു. ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.ഇത്തരമൊരു പ്രതിസന്ധിയില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ മറ്റൊരു മന്‍മോഹന്‍ സിങ് ഉണ്ടാകേണ്ടതുണ്ടെന്ന് സഞ്ജയ് റാവുത്ത് കൂട്ടിചേര്‍ത്തു.
Post Your Comments