കോഴിക്കോട് : രക്തദാനത്തിനു തടസം നേരിടാത്ത വിധം കോവിഡ് വാക്സിനേഷന് ക്രമീകരിക്കണമെന്ന് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. രണ്ടാമത്തെ ഡോസ് വാക്സിന് എടുത്തു കഴിഞ്ഞാല്‍ രക്തദാനത്തിന് 28 ദിവസം വരെ കാത്തിരിക്കേണ്ടതുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഈ സഹചര്യത്തില്‍ രക്തദാതാക്കളെല്ലാവരും കൂട്ടത്തോടെ വാക്സിന് എടുക്കുന്നത് രക്തം ലഭിക്കാതെയുള്ള മരണങ്ങള്ക്കിടയാക്കുമെന്ന് ആശങ്കയുണ്ട്.
Read Also : സംസ്ഥാനത്ത് കൊവിഡ് പരിശോധന ഫലം വൈകുന്നതിലെ പ്രതിസന്ധി തുടരുന്നു
തലാസീമിയ പോലുള്ള രോഗികള്‍ പതിനഞ്ച് ദിവസം കൂടുമ്പോൾ രക്തം ആവശ്യമുള്ളവരാണ്. വാക്സിന് എടുക്കുന്ന ദാതാക്കള്‍ അറുപതും എഴുപതും അതിലധികവും ദിവസങ്ങള്‍ രക്തദാനത്തില്നിന്നു മാറിനില്‍ക്കേണ്ടിവരുന്നത് രക്തം ആവശ്യമുള്ള രോഗികളെ അങ്ങേയറ്റം ദുരിതത്തിലാക്കും. കോവിഡ് വ്യാപനം സാര്‍വത്രികമായതോടെ രൂക്ഷമായ രക്തക്ഷാമമാണ് രക്തബാങ്കുകളില്‍ അനുഭവപ്പെടുന്നത്. ഈ സഹചര്യത്തില്‍ രക്തദാനം മുടങ്ങാതെ വാക്സിനേഷന് പരിപാടി ക്രമീകരിക്കാന്‍ നടപടിയുണ്ടാവണം. രക്തബാങ്കുകളില്‍ പൂര്ണസുരക്ഷയൊരുക്കിയ സാഹചര്യത്തില്‍ നിര്‍ഭയമായി രക്തദാനം നടത്താന്‍ ദാതാക്കള്‍ മുന്നോട്ടു വരണമെന്നും കൗണ്‍സില്‍ അഭ്യര്‍ഥിച്ചു.
Post Your Comments