ഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപിക്കുമ്പോൾ രോഗികൾക്ക് കൃത്യമായ ഓക്‌സിജൻ ലഭ്യത ഉറപ്പ് വരുത്താൻ കൂടുതൽ ഓക്‌സിൻ പ്ലാന്റുകളുടെ നിർമ്മിണത്തിന് ഉത്തരവിട്ട് പ്രധാനമന്ത്രി. പി.എം. കെയർ ഫണ്ടിൽ നിന്നുമുള്ള ധനസഹായം ഉപയോഗിച്ച് രാജ്യമൊട്ടാകെ സർക്കാർ ആശുപത്രികളിൽ 551 ഓക്‌സിജൻ പ്ലാന്റുകൾ നിർമ്മിക്കാനാണ് തീരുമാനം. ആരോഗ്യ, കുടുബക്ഷേമ മന്ത്രാലയം വഴിയാണ് സംഭരണം നടത്തുക.
ഓക്‌സിജൻ ജനറേഷൻ പ്ലാന്റുകൾ നിർമ്മിക്കാനുള്ള പദ്ധതികൾ ആരംഭിക്കുന്നതിനും ഇത് എത്രയും പെട്ടെന്ന് പൂർത്തിയാക്കാനും പ്രധാനമന്ത്രി നരേദ്രമോദി അധികൃതർക്ക് നിർദ്ദേശം നൽകി. ജില്ലാ ആസ്ഥാനങ്ങളിലെ സർക്കാർ ആശുപത്രികളിലാകും പ്ലാൻുകൾ നിർമ്മിക്കുക.
പ്രഷർ സ്വിംഗ് അഡ്‌സോർപ്ഷൻ മെഡിക്കൽ ഓക്‌സിജൻ ജനറേഷൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിലൂടെ ആശുപത്രികൾക്ക് ആവശ്യമായ ഓക്‌സിൻ അവിടെത്തന്നെ നിർമ്മിക്കാൻ സാധിക്കുമെന്നും, സമീപ പ്രദേശങ്ങളിലെ ആശുപത്രികൾക്കും ഇത് ഉപകാരപ്രദം ആകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
Post Your Comments