തിരുവനന്തപുരം: വാക്‌സിന്‍ ചലഞ്ചിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കേന്ദ്രമന്ത്രി വി.മുരളീധരനേയും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് സ്ഥാനത്തിരുന്നാലും വിടുവായത്തമാണ് പറയുന്നതെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Read Also : വീണ്ടും സഹായം അഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രസഹമന്ത്രി വി.മുരളീധരനും നടത്തിയ പ്രസ്താവനകളിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
‘ഏതു പ്രതിപക്ഷ നേതാവിനും സാധാരണനിലയില്‍ ഉത്തരവാദിത്വം മറന്നു പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ആശ്ചര്യകരമായ നിലപാടാണ് ഇരുവരും സ്വീകരിക്കുന്നത്. അവരവര്‍ കണ്ടതും അനുഭവിച്ചതും ശീലിച്ചതുമായ കാര്യങ്ങള്‍ മറ്റെല്ലാവരും തുടരണം എന്നു തെറ്റിദ്ധരിക്കരുത്’ .
വാക്‌സിന്‍ ചാലഞ്ചിലൂടെ ലഭിക്കുന്ന പണം സിപിഎം നേതാക്കളുടെ അക്കൗണ്ടിലേക്കെത്തരുതെന്ന് ഉറപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം വി.മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
‘അവരവര്‍ കണ്ടതും അവരവര്‍ അനുഭവിച്ചതും അവരവര്‍ ശീലിച്ചതുമായ കാര്യങ്ങള്‍ മറ്റുള്ള എല്ലാവരും അങ്ങനെ തന്നെയാണെന്ന് തെറ്റിദ്ധരിക്കരുത്. അതിന്റെ ഭാഗമാണ് ഈ ഫണ്ടൊക്കെ മറ്റുള്ള വഴിക്ക് പോകുമെന്ന ആശങ്ക. ഏത് സ്ഥാനത്തിരുന്നാലും വിടുവായത്തം പറയുന്ന നിലയാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുള്ളത്. സാധാരണഗതിയില്‍ മറുപടി പറയാതിരിക്കുന്നതാണ് നല്ലത്. കഴിയുന്നത്ര എല്ലാവരും ഒന്നിച്ച് നീങ്ങലാണ് ഏറ്റവും പ്രധാനം’ മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments