
പട്‌ന: ബിഹാറില്‍ 9 വയസുകാരനെ അച്ഛന്‍ ദാരുണമായി അടിച്ചുകൊന്നു. രാത്രിയില്‍ കൂട്ടുകാര്‍ക്കൊപ്പം കറങ്ങിയതാണ് അച്ഛന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുകയുണ്ടായി.
മലഹിപക്ഡിയില്‍ വ്യാഴാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. പിറ്റേന്ന് രാവിലെ മൂത്ത സഹോദരിയാണ് കുട്ടി മരിച്ച് കിടക്കുന്നത് കാണാൻ ഇടയായത്. നമനാണ് അച്ഛന്‍ വിജയ് ലാല്‍ ചൗധരിയുടെ അടിയേറ്റ് മരിച്ചതെന്ന് പൊലീസ് പറയുന്നു.
വ്യാഴാഴ്ച രാത്രി കൂട്ടുകാരോടൊപ്പം നമന്‍ കറങ്ങാന്‍ പോവുകയുണ്ടായി. തിരിച്ചു വീട്ടിലെത്തിയ മകനോട് വിജയ് ലാല്‍ കുപിതനായി. കൈകാലുകള്‍ കെട്ടിയിട്ട് കുട്ടിയെ അച്ഛന്‍ മണിക്കൂറുകളോളം തല്ലിയതായി പൊലീസ് പറയുകയുണ്ടായി. അടിയേറ്റ് ബോധം നഷ്ടപ്പെട്ട കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. കുട്ടികളെ പതിവായി അച്ഛന്‍ തല്ലാറുണ്ടെന്ന് പൊലീസ് പറയുന്നു.
Post Your Comments