ഇറ്റലി : ചിലർ ജോലിക്ക് തന്നെ വരാതെ താൻ ജോലിക്കെത്തി എന്ന രേഖ കാണിച്ച് ശമ്പളം അടിച്ചു മാറ്റും. ഈ കള്ളത്തരം പക്ഷെ എല്ലായ്‌പ്പോഴും നടക്കാറില്ല. ഒരു നാൾ പിടിക്കപ്പെടും. ഇത്തരത്തിൽ ഒരു തട്ടിപ്പ് അങ്ങ് ഇറ്റലിയിലും പിടിക്കപ്പെട്ടു. പക്ഷെ ഇക്കഥയിലെ വില്ലൻ ജോലിക്ക് വരാതിരുന്നത് 15 വർഷമാണ്. അതെ സമയം ഈ 15 വർഷക്കാലത്തെ ശമ്പളമായി കൈപറ്റിയതോ 5 കോടിയോളം രൂപ.
‘ജോലിക്ക് വരാത്തവരുടെ രാജകുമാരൻ’ എന്നാണ് സാൽവത്തോറെ സസുമാസ് എന്ന് പേരുള്ള വ്യക്തിക്ക് ഇറ്റാലിയൻ മാധ്യമങ്ങൾ ചാർത്തികൊടുത്ത പേര്. കേറ്റാൻസറോയിലെ പുഗ്ലിറ്സ് സിഎസിസിയോ ആശുപത്രിയിൽ ഈ വിദ്വാൻ അവസാനമായി ജോലിക്ക് വന്നത് 2005-ലാണ്. പിന്നീട് ഇതുവരെ ശമ്പളമായി 5,38,000 യൂറോ (ഏകദേശം 4.86 കോടി രൂപ) ആണ് വാങ്ങിയത്.
ഇപ്പോൾ 67 വയസ്സുള്ള സസുമാസിനെതിരായി ഓഫീസ് ദുരുപയോഗം, വ്യാജരേഖ ചമയ്ക്കൽ, കൊള്ളയടിക്കൽ എന്നീ കുറ്റകൃത്യങ്ങൾ ആണ് ആരോപിക്കപ്പെട്ടിട്ടുള്ളത് എന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. സസുമാസിനെപോലെ തന്നെ ഇതേ ആശുപതിയിൽ നിന്നും ഏകദേശം ആറോളം പേര് ഇത്തരത്തിൽ പണം തട്ടിയിട്ടുണ്ട് എന്ന പരാതിയിന്മേൽ അന്വേഷണം ഊർജ്ജിതമാണ്.
Post Your Comments