Latest NewsKeralaNews

കുരുക്ക് മുറുകുന്നു; എസ്എൻസി ലാവലിൻ കമ്പനിയുടെ ആസ്തി വകകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ്

കൊച്ചി: എസ്എൻസി ലാവലിൻ കമ്പനിയുടെ ആസ്തികകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്ത്യയിലും പുറത്തുമായി ലാവലിൻ കമ്പനി വാങ്ങിയ സ്വത്ത് വിവരങ്ങൾ ഉൾപ്പെടെ ഏഴോളം രേഖകൾ ഹാജരാക്കാനാണ് എൻഫോഴ്‌സ്‌മെന്റ് നൽകിയിരിക്കുന്ന നിർദ്ദേശം. ഇത് സംബന്ധിച്ച് ലാവലിൻ കമ്പനി വൈസ് പ്രസിഡന്റ്, ധനകാര്യ ഡയറക്ടർ എന്നിവർക്ക് ഇഡി നോട്ടീസ് നൽകി.

Read Also: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

എൻഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ വികാസ് മേത്തയാണ് നോട്ടീസ് അയച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരമുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. കമ്പനി ഇന്ത്യയിലും വിദേശത്തുമായി വാങ്ങിയ സ്വത്തുക്കൾ, രാജ്യത്തിനകത്തും പുറത്തുമുള്ള ഓഫീസുകളുടെയും കമ്പനി ജീവനക്കാരുടെയും വിശദാംശങ്ങൾ, ധനകാര്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറുടെ രണ്ടു പാസ്‌പോർട്ട് ഫോട്ടോ ഉൾപ്പെടെയുള്ള രേഖകളാണ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also: ‘350 രൂപ കൊണ്ട് അവരെങ്ങനെ മുഴുവന്‍ പേരും ഭക്ഷണം കഴിക്കും’ അന്തര്‍ സംസ്ഥാന തൊഴിലാളികളെ സഹായിച്ച് പൊലീസുകാരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button