തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. തിരുവനന്തപുരത്തെ മലയിൻകീഴ്, നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനുകളിലെ രണ്ടു ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.
Read Also: കോവിഡ് കേസുകൾ ഉയരുന്നു; ഡൽഹിയിൽ ലോക്ക് ഡൗൺ നീട്ടി
മലയിൻകീഴ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ ഹരീഷ്, നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ അജിത്ത് വിക്രം എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. തിരുവനന്തപുരം റേഞ്ച് ഡിഐജിയാണ് ഇരുവരെയും സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.
സമൂഹമാദ്ധ്യമങ്ങളിൽ കൂടി ഇടത് സ്ഥാനാർത്ഥിയ്ക്ക് വേണ്ടി പ്രചാരണം നടത്തിയതിനെ തുടർന്നാണ് അജിത്തിനെതിരെ നടപടി സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് വേണ്ടി വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരീഷിനെ സസ്‌പെൻഡ് ചെയ്തത്.
Read Also: വാക്‌സിൻ എടുക്കാൻ ആർത്തവം തടസ്സമാകുമോ ; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ അറിയാം
Post Your Comments