വാഷിംഗ്ടണ്‍ : കൊറോണ വൈറസിനെ തുരത്താന്‍ വാക്‌സിന് പകരം ഇനി ഒറ്റ ഗുളിക. അമേരിക്കയിലെയും ബെല്‍ജിയത്തിലേയും ഫൈസറിന്റെ രണ്ടു രഹസ്യ കേന്ദ്രങ്ങളിലായാണ് ഈ പരീക്ഷണം നടക്കുന്നത്. 18 നും 60നും ഇടയില്‍ പ്രായമുള്ള അറുപത് വോളന്റിയര്‍മാര്‍ക്കായി സാര്‍സ്-കോവ്-2 രോഗത്തെ ഇല്ലാതാക്കുന്ന ഒറ്റഗുളിക നല്‍കി കഴിഞ്ഞതായി ‘ദ് ടെലഗ്രാഫ് ‘ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ പരീക്ഷണം വിജയകരമാകുകയാണെങ്കില്‍ കോവിഡ് 19 നെ സുഖപ്പെടുത്തുന്ന ഈ വീട്ടുമരുന്ന് ഈ വര്‍ഷം തന്നെ പുറത്തിറക്കാന്‍ കഴിയും.
Read Also : കോവിഡ് വ്യാപനം; വ്യാജ സന്ദേശങ്ങൾ നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് കേന്ദ്രസർക്കാർ
PF 07321332 എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന രാസതന്‍മാത്ര ആണ് ഈ ആന്റിവൈറല്‍ മരുന്നിന്റെ അടിസ്ഥാനം. പ്രോട്ടിയേസ് ഇന്‍ഹിബിറ്റര്‍ എന്ന വിഭാഗത്തിലാണ് ഈ മരുന്ന് വരുന്നത്. സാര്‍സ്-കോവ്-2 വൈറസിന്റെ ”നട്ടെല്ലിനെ” ആക്രമിക്കുന്ന ഈ രാസതന്‍മാത്ര നമ്മുടെ തൊണ്ടയിലും മൂക്കിലും ശ്വാസകോശത്തിലും വൈറസ് പെരുകുന്നതിനെ തടയുകയാണ് ചെയ്യുന്നത്. യുകെയിലും മറ്റു ലോകരാജ്യങ്ങളിലും എച്ച്ഐവിയുടെ വ്യാപനം തടയുന്നതില്‍ പ്രധാന പങ്കുവഹിച്ചത് പ്രോട്ടിയേസ് ഇന്‍ഹിബിറ്റേഴ്സ് ആണ്. കോവിഡ് മഹാമാരിയെ തടയുന്നതിന്റെ പടിവാതിലിലാണ് പ്രോട്ടിയേസ് ഇന്‍ഹിബിറ്ററിലൂടെ ശാസ്ത്രലോകമെന്ന് ഗവേഷകര്‍ കണക്കുകൂട്ടുന്നു.
ആശുപത്രിവാസമോ ഐസിയു പരിചണമോ ആവശ്യമില്ലാതെ പാരസെറ്റമോള്‍ പോലെ വീടുകളില്‍ സാധാരണ ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു ഗുളികയായിട്ടാവും ഈ മരുന്ന് പൊതുജനത്തിന്റെ പക്കല്‍ എത്തുക എന്നാണ് അറിയുന്നത്. ഇതുവരെ നടന്ന പരീക്ഷണങ്ങളിലൊന്നും തന്നെ കാര്യമായ പാര്‍ശ്വഫലങ്ങള്‍ ഈ മരുന്ന് ഉണ്ടാക്കിയിട്ടില്ല എന്നതും ആവേശകരമാണ്. മനുഷ്യരിലെ ഈ മരുന്നു പരീക്ഷണത്തിന്റെ ഫലം കാത്തിരിക്കുകയാണ് ശാസ്ത്രലോകം
Post Your Comments