ഇടുക്കി: ആശുപത്രിയിൽ നിന്നും അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങിയ കോവിഡ് പോസിറ്റീവായ മോഷണക്കേസ് പ്രതി പിടിയിൽ. തൊടുപുഴ ജില്ലാ ആശുപത്രിയിൽ പരിശോധനക്ക് എത്തിച്ചപ്പോഴാണ് പ്രതിയായ സനീഷ് എന്നയാൾ ചാടിപ്പോയത്. ഐസോലേഷൻ വാർഡിൽ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി പോലീസ് ശക്തമായ അന്വേഷണം നടത്തിയിരുന്നു.
Also Read: ആഗോള വാക്‌സിൻ വിതരണം 100 കോടി കടന്നു; കോവിഡിനെതിരെ പോരാട്ടം തുടർന്ന് ലോകരാജ്യങ്ങൾ
ഇന്ന് ഉച്ചയോടെയാണ് സനീഷ് പോലീസിന്റെ പിടിയിലായത്. പി.പി.ഇ. കിറ്റ് ധരിപ്പിച്ച് പ്രതിയെ പിന്നീട് കോവിഡ് സെന്ററിലേക്ക് മാറ്റി. ശനിയാഴ്ച പുലർച്ചെയാണ് സനീഷിനെ മോഷണക്കേസിൽ പോലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ സനീഷിനെ ജില്ലാ ആശുപത്രിയിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി. ഇവിടെ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി വൈകിയും പോലീസ് പ്രതിക്കായി പരിശോധന നടത്തിയിരുന്നു. തൊടുപുഴ ടൗൺ ഹാളിന് സമീപമുള്ള മൊബൈൽ ഷോപ്പിൽനിന്ന് 11 മൊബൈൽ ഫോണുകളും അനുബന്ധ സാധനങ്ങളും മോഷ്ടിച്ച കേസിലാണ് 17കാരനായ സനീഷ് അറസ്റ്റിലായത്.
Post Your Comments