ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പുതിയ റെക്കോര്‍ഡിലേക്ക്. 24 മണിക്കൂറിനുള്ളില്‍ 3,46,786 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,624 പേര് മരിച്ചു. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 25,52,940 ആയി.
Read Also : കോവിഡ് വ്യാപനം : ഇന്ത്യക്കായി സഹായമഭ്യര്‍ത്ഥിച്ച് ഗ്രേറ്റ തുന്‍ബെര്‍ഗ്
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക, കേരളം, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാന് എന്നിവയുള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളില്‍നിന്നാണ് 74.15 ശതമാനം പുതിയ കേസുകളും. മഹാരാഷ്ട്രയില്‍ 66,836 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 36,605 പേര്‍ക്കുമാണ് ഒറ്റ ദിവസം രോഗം ബാധിച്ചത്.
ഇന്ത്യയിലെ സജീവ കേസുകളില്‍ 66.6 ശതമാനവും മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, രാജസ്ഥാന്, ഗുജറാത്ത്, കേരളം എന്നീ ഏഴ് സംസ്ഥാനങ്ങളിലാണ്. വ്യാപനം അതീവ ഗുരുതരാവസ്ഥയിലെത്തിയതോടെ കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.
Post Your Comments