Latest NewsNewsIndiaInternational

കോവിഡ് വ്യാപനം; തുറമുഖങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍

നേരത്തെ, ഓക്‌സിജനും അനുബന്ധ ഉപകരണങ്ങള്‍ക്കുമുള്ള ഇറക്കുമതി തീരുവയും ആരോഗ്യ സെസും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു

ഡൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപിക്കുമ്പോൾ ഉദാരമായ സമീപനങ്ങളിലൂടെ ജനങ്ങളുടെ ദുരിതം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഇതേത്തുടർന്ന് രാജ്യത്ത് ഓക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് , ഓക്‌സിജനും അനുബന്ധ ഉപകരണങ്ങളുമായി എത്തുന്ന കപ്പലുകളില്‍നിന്ന് പണം ഈടാക്കരുതെന്ന് പ്രധാന തുറമുഖങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

മെഡിക്കൽ ഓക്‌സിജന്‍, ഓക്‌സിജന്‍ ടാങ്കുകള്‍, ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന പോര്‍ട്ടബിള്‍ ഉപകരണങ്ങള്‍, തുടങ്ങി അനുബന്ധ സാമഗ്രികളുമായി എത്തുന്ന കപ്പലുകള്‍ക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കണമെന്നാണ് തുറമുഖ, കപ്പല്‍, ജലഗതാഗത മന്ത്രാലയം തുറമുഖങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്.

നേരത്തെ, ഓക്‌സിജനും അനുബന്ധ ഉപകരണങ്ങള്‍ക്കുമുള്ള ഇറക്കുമതി തീരുവയും ആരോഗ്യ സെസും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ നിർദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button