CinemaMollywoodLatest NewsKeralaNewsEntertainment

‘ലിവിംഗ് ടുഗതറില്‍ കുട്ടികളെ ഉണ്ടാക്കുന്നത് അവന് വലിയ ഇഷ്ടമാണ്, പക്ഷെ വിവാഹ ജീവിതം പറ്റില്ല’; ആദിത്യനെതിരെ നടിയുടെ അമ്മ

കാര്യങ്ങളെ വളച്ചൊടിച്ച് പുതിയ കഥകള്‍ മെനഞ്ഞ് തന്നെ തേജോവധം ചെയ്യാനാണ് ആദിത്യന്‍ ശ്രമിക്കുന്നതെന്ന് അമ്പിളി ദേവി

നടി അമ്പിളി ദേവിയും ഭർത്താവ് ആദിത്യൻ ജയനും തമ്മിലുള്ള വിവാഹ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ആദിത്യനെതിരെ ഗുരുതര ആരോപണങ്ങളാണ് അമ്പിളി ദേവിയും അമ്മയും ഉന്നയിക്കുന്നത്. നടിയും അടുത്ത സുഹൃത്തുമായ അനു ജോസഫിന്റെ യൂട്യൂബ് ചാനലിലൂടെ മനസ്സ് തുറന്നിരിക്കുകയാണ് ഇരുവരും.

കാര്യങ്ങളെ വളച്ചൊടിച്ച് പുതിയ കഥകള്‍ മെനഞ്ഞ് തന്നെ തേജോവധം ചെയ്യാനാണ് ആദിത്യന്‍ ശ്രമിക്കുന്നതെന്ന് ഇവർ പറയുന്നു. ഇത്രയും അഭിനയിക്കുന്ന നടന് ഓസ്‌കര്‍ കൊടുക്കണം എന്നാണ് അമ്പിളി ദേവിയുടെ അമ്മ പറയുന്നത്. ഈ വീട്ടില്‍ വന്നു കയറിയത് മുതല്‍ വഞ്ചിക്കുകയാണ്. തന്റെ കുഞ്ഞിനെ കരണക്കുറ്റിക്ക് ഒക്കെയാണ് അടിക്കുന്നത്. അമ്പലങ്ങള്‍ തോറും കൂത്താടി നടക്കുന്ന കൂത്താട്ടക്കാരിയാണ് അമ്പിളി എന്നാണ് അവന്‍ പറയുന്നതെന്നു വിഷമത്തോടെ പറയുകയാണ് അമ്മ.

Also Read:വിവാഹചടങ്ങില്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സർക്കാർ

വിലപിടിപ്പുള്ള കളിപ്പാട്ടങ്ങള്‍ കൊടുത്തു കുട്ടികളെ വശപ്പെടുത്തി വിവാഹമോചിതരായ സ്ത്രീകളുടെ വീട്ടില്‍ കയറിപ്പറ്റുകയാണ് ഇവന്റെ പ്രധാന ജോലി. അവനു ലിവിംഗ് ടുഗതറില്‍ കുട്ടികളെ സൃഷ്ടിക്കുന്നത് വലിയ ഇഷ്ടമാണ്, പക്ഷെ വിവാഹ ജീവിതം പറ്റില്ല. ഇപ്പോള്‍ ചതിച്ച പെണ്‍കുട്ടിയുടെ അമ്മ തങ്ങളെ വിളിച്ചു കരയുകയായിരുന്നു എന്നും അമ്പിളിയുടെ അമ്മ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button