Latest NewsIndiaNews

പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 ഓക്‌സിജൻ പ്ലാന്റുകൾ; ഫണ്ട് അനുവദിച്ച് കേന്ദ്ര സർക്കാർ

രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തു പകർന്നു കേന്ദ്ര സർക്കാർ. രാജ്യമെമ്പാടുമുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 പ്രഷർ സ്വിംഗ് അഡ്‌സോർപ്ഷൻ (PSA) ഓക്‌സിജൻ ഉത്പാദന പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചു. പി.എം കെയേഴ്‌സ് ഫണ്ടിൽ നിന്നാണ് കേന്ദ്ര സർക്കാർ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ പണം അനുവദിച്ചത്.

Read Also: ഗോവയില്‍ മദ്യാപനവും ചൂതാട്ടവുമായിരുന്നു സനുവിന്റെ ആഘോഷം, പൊടിച്ചത് ലക്ഷങ്ങള്‍; ആത്മഹത്യാ ശ്രമം നാടകം

നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് അംഗീകാരം നൽകിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജില്ലാ ആസ്ഥാനങ്ങളിലെ പ്രധാന ആശുപത്രികളിൽ സ്ഥാപിക്കുന്ന പ്ലാന്റുകളിൽ നിന്ന് അതാത് ജില്ലകളിലേക്ക് തടസമില്ലാതെ ഓക്‌സിജൻ ലഭ്യമാക്കും. അനുവദിച്ച പ്ലാന്റുകൾ എത്രയും വേഗം പ്രവർത്തനക്ഷമമാക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയിരിക്കുന്ന നിർദേശം.

വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിലുള്ള തിരഞ്ഞെടുത്ത ആശുപത്രികളിലായിരിക്കും ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുക. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വഴിയായിരിക്കും ഈ പദ്ധതി നടപ്പിലാക്കുകയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Read Also: പുഴയിൽ കുളിക്കാനിറങ്ങി; രണ്ടു കുട്ടികൾക്ക് നീർനായയുടെ കടിയേറ്റു

shortlink

Related Articles

Post Your Comments

Related Articles


Back to top button