Latest NewsKeralaNews

തൃശൂർപൂരത്തിന്റെ ആഘോഷ ചടങ്ങുകൾ സമാപിച്ചു; അടുത്ത പൂരം 2022 മെയ് മാസം

തൃശൂർ: ഈ വർഷത്തെ തൃശൂർപൂരം ചടങ്ങുകൾ സമാപിച്ചു. ഒരാനപ്പുറത്ത് എഴുന്നള്ളിയ പാറമേക്കാവ്, തിരുവമ്പാടി ദേവതകൾ ശ്രീമൂലം സ്ഥാനത്ത് വെച്ച് ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഈ വർഷത്തെ തൃശൂർ പൂരത്തിന്റെ ആഘോഷ ചടങ്ങുകൾ അവസാനിച്ചത്. തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യത്തിനിടെ ഇന്നലെ ആൽമരം വീണ്ടുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചതോടെയാണ് പൂരചടങ്ങുകൾ വെട്ടിക്കുറച്ചത്.

Read Also: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് ഇന്ന് 48 -ാം പിറന്നാൾ; ആശംസകൾ നേർന്ന് ക്രിക്കറ്റ് ലോകവും ആരാധകരും

ഉച്ചവരെ ഉണ്ടാകാറുള്ള പകൽപ്പൂരവും പിന്നീടുള്ള ഉപചാരം ചൊല്ലി പിരിയിലും രാവിലെ തന്നെ പൂർത്തിയാക്കിയാണ് പൂരം ആഘോഷങ്ങൾ അവസാനിരപ്പിച്ചത്. അടുത്ത തൃശൂർ പൂരത്തിനായുള്ള തീയതി നിശ്ചയിച്ച ശേഷമാണ് ചടങ്ങുകൾക്ക് സമാപനം കുറിച്ചത്. 2022 മെയ് 10 നാണ് അടുത്ത തൃശൂർ പൂരം. മെയ് 11 നായിരിക്കും പകൽപ്പൂരം നടക്കുക.

തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേരാണ് ആൽമരം വീണ്ടുണ്ടായ അപകടത്തിൽ മരിച്ചത്. നടത്തറ സ്വദേശിയായ രമേശൻ, പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണൻ എന്നിവരാണ് മരിച്ചത്. 25 ഓളം പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Read Also: മനുഷ്യർക്കിടയിൽ നിന്ന് ജഡങ്ങൾ ചികഞ്ഞെടുക്കൽ അല്ല പ്രതിബദ്ധത, ജഡങ്ങൾക്കിടയിൽ നിന്ന് ജീവനുകളെ കണ്ടെടുക്കൽ ആണ്; കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button