COVID 19KeralaLatest NewsNewsCrime

‘സദാചാരക്കാര്‍ക്ക് ആണും പെണ്ണും കൂടെ നിന്നാല്‍ അവിഹിതമാണെന്നാണ് വിചാരം, ഇപ്പോഴത്തെ പിള്ളേരോട് ചൊറിയാന്‍ വരണ്ട’; വീഡിയോ

മദ്യപിച്ചെത്തി അസഭ്യം പറഞ്ഞവർക്ക് മറുപടി നൽകി പെൺകുട്ടി

പത്തനംതിട്ട: സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം വഴിയരികിൽ നിന്ന പെൺകുട്ടിക്ക് നേരെ സദാചാര ആക്രമണം. പത്തനംതിട്ടയിലെ വാഴമുട്ടത്താണ് സംഭവം നടന്നത്. ഓട്ടോയിൽ മദ്യപിച്ചെത്തിയ രണ്ട് പേരാണ് പെൺകുട്ടിയെ അസഭ്യം പറഞ്ഞത്. ഇവരെ വളരെ മാന്യമായ രീതിയിൽ ധൈര്യത്തോട് കൂടിയാണ് പെൺകുട്ടി കൈകാര്യം ചെയ്യുന്നത്. സമൂഹമാധ്യമത്തിലെ പല ഗ്രൂപ്പുകളിലും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

പെണ്‍കുട്ടിയുടെ വാക്കുകള്‍:

‘റോഡ് സൈഡില്‍ ഞാന്‍ ഒരു പെണ്‍കുട്ടിയും മൂന്ന് ആണ്‍കുട്ടികളും നില്‍ക്കുന്നതിന്റെ പ്രശ്‌നമാണോ എന്ന് അറിയില്ല. രണ്ട് പേര്‍ മദ്യപിച്ച്‌ വന്ന് അസഭ്യമായ ഭാഷയില്‍ വന്ന് സംസാരിച്ചു. മദ്യപിച്ചത് കൊണ്ട് ഞാന്‍ ഒന്നും പ്രതികരിക്കാന്‍ പോയില്ല. പക്ഷെ അവര്‍ എംഎല്‍എയെ വിളിക്കും, നിങ്ങളാരാണ് ഇവിടെ നില്‍ക്കാന്‍ എന്നൊക്കെ പറഞ്ഞു.

നമ്മള്‍ ഒരുപാട് നേരം മിണ്ടാതിരുന്നു. പിന്നെയും പറയാന്‍ തുടങ്ങിയപ്പോള്‍ പ്രതികരിച്ചു. ഇങ്ങനെ കൊറേ സദാചാരക്കാരുണ്ട്. എന്റെ സ്വന്തം ആങ്ങളയാണ് ഈ നില്‍ക്കുന്നത്. ബാക്കിയുള്ളവരും അതുപോലെ തന്നെ. വീട്ടില്‍ പറഞ്ഞിട്ടാണ് വന്നിരിക്കുന്നത്. അതുകൊണ്ട് നമുക്ക് പേടിക്കേണ്ട കാര്യമില്ല.

അവര്‍ മദ്യപിച്ചാണ് വണ്ടി ഓടിക്കുന്നത്. ഞങ്ങള്‍ റോഡ് സൈഡിലാണ് നില്‍ക്കുന്നത്. അവര്‍ക്ക് നമ്മളെ പറയാനുള്ള യാതൊരു അവകാശവുമില്ല. പിന്നെ എന്നെ അവര്‍ വളരെ മോശമായ രീതിയില്‍ തെറി പറഞ്ഞു. ഈ സദാചാരക്കാര്‍ക്ക് ആണും പെണ്ണും കൂടെ നിന്നാല്‍ അവിഹിതമാണെന്നാണ് വിചാരം. പക്ഷെ ഇപ്പോഴത്തെ പിള്ളേരോട് ചൊറിയാന്‍ വന്നാല്‍ നല്ല മറുപടി കിട്ടും. നമ്മള്‍ മിണ്ടാതെ എല്ലാം കേള്‍ക്കും എന്ന് കരുതണ്ട.’

shortlink

Related Articles

Post Your Comments

Related Articles


Back to top button