ന്യൂഡല്‍ഹി : കോവിഡിന്റെ രണ്ടാംവരവിൽ സൈന്യത്തെ സുരക്ഷിതമാക്കി രാജ്യം. കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ ഒന്നാംഘട്ടം 99 ശതമാനം പേര്‍ക്കാണ് സൈന്യത്തില്‍ നൽകിയിരിക്കുന്നത്. രണ്ടാംഘട്ട വാക്‌സിന്‍ സ്വീകരിച്ചത് 75 ശതമാനം പേരാണ്.
കോവിഡ് നിയന്ത്രത്തിനായി സൈന്യത്തിന് മതിയായ സാമ്പത്തിക സഹായവും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലഫ്‌റ്റനന്റ് ജനറല്‍ റാങ്കുളള ഓഫീസര്‍മാര്‍ക്ക് അഞ്ച് കോടിയും മേജര്‍ ജനറല്‍മാര്‍ക്ക് മൂന്ന് കോടിയും ബ്രിഗേഡിയര്‍ റാങ്കുളളവര്‍ക്ക് രണ്ട് കോടിയുമാണ് ഇങ്ങനെ അനുവദിച്ചിരിക്കുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചത്. മാത്രമല്ല ഡല്‍ഹി കന്റോണ്‍മെന്റിലെ 350 കിടക്കകളുളള സേനാ ബേസ് ആശുപത്രി 1000 കിടക്കകളുളളതായി വികസിപ്പിക്കാന്‍ സൈന്യം തീരുമാനിച്ചു.
Read Also : ഒരിക്കൽ ഞാനും ഐപിഎൽ കളിക്കും: ലൂക്ക് ജാംഗ്വേ
ഓക്‌സിജൻ നിർമ്മാണത്തിനുളള പ്ളാന്റുകൾ ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്യാൻ സൈന്യം തീരുമാനിച്ചു. എയർലിഫ്‌റ്റ് ചെയ്‌ത് 23 ഇത്തരം പ്ളാന്റുകൾ എത്തിക്കാനും തീരുമാനമുണ്ട്. താൽക്കാലികമായി ജോലി നോക്കുന്ന ഡോക്‌ർമാർക്ക് ഈ വർഷം ഡിസംബർ 31 വരെ സൈന്യത്തിന് കീഴിൽ ജോലി ചെയ്യാൻ കാലാവധി നീട്ടി നൽകുകയും ചെയ്തു.
Post Your Comments