COVID 19Latest NewsKeralaNewsIndia

‘ഖജനാവിലെ 5000 കോടിയിൽ നിന്നും 1400 കോടി ചെലവാക്കാൻ എന്താണ് ബുദ്ധിമുട്ട്?’; ധനമന്ത്രിയോട് ശ്രീജിത്ത് പണിക്കർ

ഖജനാവിൽ മിച്ചമുണ്ടെന്ന് ധനമന്ത്രി അവകാശപ്പെട്ട 5000 കോടിയിൽ നിന്നും 1400 കോടി ചെലവാക്കാൻ എന്താണ് ബുദ്ധിമുട്ടെന്ന് ശ്രീജിത്ത് പണിക്കർ

കൊച്ചി: കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ നയവുമായി ബന്ധപ്പെടുത്തി വളച്ചൊടിച്ചതും വ്യാജവുമായ പ്രചരണമാണ് സോഷ്യൽ മീഡിയകളിൽ നടക്കുന്നത്. വാക്സിൻ സൗജന്യമായി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട കേരളത്തിൻ്റെ നിലപാടിനെതിരെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വില കൊടുത്ത് വാക്സിൻ വാങ്ങുമെന്ന് തെരഞ്ഞെടുപ്പിനു മുൻപ് പ്രഖ്യാപിച്ച സർക്കാരിന് ഇപ്പോൾ എന്തുകൊണ്ട് അതിനു സാധിക്കുന്നില്ലെന്നും ചോദ്യമുയരുന്നു. ഖജനാവിൽ മിച്ചമുണ്ടെന്ന് ധനമന്ത്രി അവകാശപ്പെട്ട 5000 കോടിയിൽ നിന്നും 1400 കോടി ചെലവാക്കാൻ എന്താണ് ബുദ്ധിമുട്ടെന്ന് ചോദിക്കുകയാണ് അദ്ദേഹം. ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്:

മെഡിക്കൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ ശ്രമിച്ചില്ലെന്ന വാദം തെറ്റാണ്. കേന്ദ്രത്തിന്റെ വാക്സിൻ നയം വികലമെന്ന വാദവും ശരിയല്ല.
രേഖകൾ സഹിതം വിശദീകരിക്കുന്നു.
2020 സെപ്റ്റംബർ 25ന് കേന്ദ്രസർക്കാർ ഇറക്കിയ ഗസറ്റ് വിജ്ഞാപനത്തിൽ മെഡിക്കൽ ഓക്സിജന്റെ ലഭ്യതയെക്കുറിച്ച് പറയുന്നുണ്ട്. ഓക്സിജൻ ഉപഭോഗം നാലിരട്ടി വർദ്ധിച്ചതായും തടസ്സമില്ലാത്ത ലഭ്യതയ്ക്കായി എംപവേഡ് കമ്മിറ്റി-2 നെ ചുമതലപ്പെടുത്തിയതായും ഓക്സിജന്റെ വില പുതുക്കി നിശ്ചയിച്ചതായും പറയുന്നു.
2021 ഏപ്രിൽ 16ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറയുന്നുണ്ട് മെഡിക്കൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താനുള്ള സപ്ലൈ പ്ലാനിനെ കുറിച്ച്. ഈ വിഷയത്തിൽ കൃത്യമായി സർക്കാർ സംവിധാനങ്ങളും കേന്ദ്രവും തമ്മിൽ യോജിച്ചു പ്രവർത്തിക്കാൻ കേന്ദ്രത്തിന്റെ നോഡൽ ഓഫീസർമാർക്കാണ് ചുമതല. കേന്ദ്രത്തിൽ നിന്നും നിയമിച്ച കേരളത്തിലെ നോഡൽ ഓഫീസർ ഇത് കൃത്യമായി കൈകാര്യം ചെയ്തതുകൊണ്ട് കേരളത്തിൽ ഓക്സിജൻ ലഭ്യതയിൽ കുറവില്ല.

Also Read:കോവിഡ് ​ പ്രതിരോധത്തില്‍ സര്‍ക്കാരിനും ആരോഗ്യവകുപ്പിനും പൂര്‍ണ പിന്തുണ നൽകും; ചെന്നിത്തല

സംസ്ഥാനങ്ങളിൽ ഉല്പാദിപ്പിക്കുന്ന ഓക്സിജൻ മറ്റു സംസ്ഥാനങ്ങളിലേക്ക് നൽകണമെന്നും അത് തടയാൻ പാടില്ലെന്നും കൃത്യമായ നിർദ്ദേശങ്ങൾ കേന്ദ്രം നൽകിയതിനു ശേഷവും കേരളത്തിൽ പോലും ചില ഉദ്യോഗസ്ഥർ ഓക്സിജൻ അതാത് ജില്ല വിട്ട് പോകരുതെന്ന് നിർദ്ദേശങ്ങൾ നൽകുന്നത് ശരിയല്ല. ഇതുപോലെ മറ്റ് സംസ്ഥാനങ്ങളിലും സംഭവിക്കുന്നു.
രാജ്യത്തെ പ്രതിദിന ഓക്സിജൻ ഉല്പാദനം 7200 മെട്രിക് ടൺ ആണ്. ഇതിൽ 4700 MT ഓക്സിജൻ ആണ് മെഡിക്കൽ അവശ്യത്തിന് ഉപയോഗിച്ചിരുന്നത്. 2500 MT വ്യാവസായിക ആവശ്യത്തിനും. ഒരാഴ്ച മുൻപുവരെ രാജ്യത്തിന് ആവശ്യമുണ്ടായിരുന്നത് 3600 MT ഓക്സിജൻ. അതായത് പ്രതിദിന മെഡിക്കൽ ഓക്സിജൻ ഉല്പാദനം തന്നെ നിലവിൽ ആവശ്യമുള്ളതിന്റെ 30% കൂടുതൽ. പ്രതിദിന ഓക്സിജൻ ഉല്പാദനം (മെഡിക്കൽ + വ്യാവസായികം) തന്നെ ആവശ്യമുള്ളതിന്റെ 50% കൂടുതൽ. ഇതുകൂടാതെ കരുതൽ ശേഖരം 50000 MT.
കഴിഞ്ഞ അഞ്ചുദിവസത്തിൽ ഓക്സിജൻ ലഭ്യത പ്രശ്നമായപ്പോൾ കേന്ദ്രം സ്വീകരിച്ച നടപടികൾ:
1. വ്യാവസായിക ഓക്സിജൻ പൂർണ്ണമായും മെഡിക്കൽ ഓക്സിജൻ ലഭ്യത പരിഹരിക്കാൻ ഉപയോഗിക്കുമെന്ന് തീരുമാനിച്ചു.
2. പ്രതിദിനം ആവശ്യമായ 8000 MT ഓക്സിജൻ കിട്ടാൻ നിലവിലെ ഉല്പാദനം 20% വർദ്ധിപ്പിക്കാൻ തീരുമാനിച്ചു.
3. നിലവിലെ കരുതൽ ഓക്സിജൻ 50000 MT ആവശ്യപ്രകാരം ഉപയോഗിക്കാൻ തീരുമാനിച്ചു.
4. 50000 MT കൂടുതൽ ഓക്സിജൻ വാങ്ങാൻ ധാരണയായി.
5. സൈന്യത്തിന്റെ മെഡിക്കൽ സർവീസ് ആശുപത്രികളിലേക്കായി ജർമനിയിൽ നിന്ന് 23 ഓക്സിജൻ പ്ലാന്റുകൾ വാങ്ങാൻ ധാരണയായി.
6. ഓക്സിജൻ ടാങ്കറുകളുടെ ദൗർലഭ്യം പരിഹരിക്കാൻ നൈട്രജൻ, ആർഗോൺ ടാങ്കറുകളെ ഓക്സിജൻ ടാങ്കറുകളാക്കി.
7. ഇന്ത്യൻ റെയിൽവേയുടെ ഓക്സിജൻ എക്സ്പ്രസ് പദ്ധതി വഴി ടാങ്കറുകൾ അതിവേഗം മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നു.

Also Read:സുപ്രീം കോടതി പുതിയ ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് മുന്നിൽ റഫാലും പൗരത്വവും അടക്കം നിര്‍ണായക കേസുകള്‍

കേന്ദ്രത്തിനു വേണ്ടി സംസ്ഥാനത്തുള്ള നോഡൽ ഓഫീസർ സ്വീകരിച്ച നടപടികളും സമാനമാണ്. ഏപ്രിൽ 25 ആകുമ്പോഴേക്കും തലേ ആഴ്ച ഉല്പാദിപ്പിച്ചിരുന്നതിന്റെ 25% കൂടുതൽ വേണ്ടിവരും എന്നാണ് കണക്കുകൂട്ടൽ. ഏപ്രിൽ അവസാനം ആകുമ്പോഴേക്കും തലേ ആഴ്ച ഉല്പാദിപ്പിച്ചിരുന്നതിന്റെ 30% കൂടുതലും. മുകളിൽ കൊടുത്ത കേന്ദ്രത്തിന്റെ കണക്കും നോക്കൂ. കേരളത്തിലെ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിൽ സംസ്ഥാനത്തിന് വലിയ പങ്കൊന്നും ഇല്ല. ഈ വിഷയം കൈകാര്യം ചെയ്യുന്നത് കേന്ദ്രത്തിൽ നിന്നുള്ള PESO ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് ആണ്. അദ്ദേഹമാണ് കേരളത്തിലെയും ലക്ഷദ്വീപിലെയും മെഡിക്കൽ ഓക്സിജൻ മോണിറ്ററിങ് നോഡൽ ഓഫീസർ.
160ൽ പരം പുതിയ പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ കഴിഞ്ഞ വർഷം വിവിധ സംസ്ഥാനങ്ങൾക്ക് അനുവദിച്ചു. 33 എണ്ണം പൂർത്തിയായി. വെൻഡർ പ്രശ്നങ്ങളും സംസ്ഥാനങ്ങളുടെ മെല്ലെപ്പോക്കും കാരണം പലതും പൂർത്തിയായില്ല. ഒക്കെയും അടുത്ത ഏതാനും മാസങ്ങളിൽ പൂർത്തിയാക്കാൻ ആണ് പദ്ധതി. ചില സംസ്ഥാനങ്ങളിൽ പ്ലാന്റുകൾ സ്ഥാപിക്കാൻ വെൻഡർമാർ വൈകിയെന്നാണ് ആക്ഷേപം. കേരളം പോലെയുള്ള സ്ഥലങ്ങളിൽ മൂന്ന് മെഡിക്കൽ കോളേജുകളിൽ (കോട്ടയം, തൃശൂർ, എറണാകുളം) പ്ലാന്റുകൾ അനുവദിച്ചെങ്കിലും സംസ്ഥാനം ചെയ്യേണ്ട കോപ്പർ പൈപ്പ്ലൈൻ കണക്ഷൻ (പ്ലാന്റിൽ നിന്നും കിടക്കകളിലേക്ക്) പൂർത്തിയാകാത്തതിനാൽ ഉല്പാദനം വൈകുന്നു.
കേന്ദ്രവും സംസ്ഥാനങ്ങളും ചീഫ് സെക്രട്ടറിമാരും ആഭ്യന്തര സെക്രട്ടറിയുടെയും എംപവേഡ് കമ്മിറ്റിയുടെയും കേന്ദ്ര നോഡൽ ഓഫീസർമാരുടെയും നിർദ്ദേശങ്ങൾ അനുസരിച്ചിരുന്നെങ്കിൽ ഓക്സിജൻ പ്രശ്നം മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു എന്നു സാരം. അതിനുപകരം സംസ്ഥാനങ്ങൾ ചെയ്തതോ, ഓക്സിജൻ തീരാൻ 2 മണിക്കൂർ, അല്ലെങ്കിൽ 45 മിനിറ്റ് ഒക്കെയുള്ളപ്പോൾ ഓക്സിജൻ ഇതാ തീരുന്നു എന്ന് ട്വീറ്റ് ചെയ്ത് ആൾക്കാരെ ഭയപ്പെടുത്തി.

Also Read:സുപ്രീം കോടതി പുതിയ ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് മുന്നിൽ റഫാലും പൗരത്വവും അടക്കം നിര്‍ണായക കേസുകള്‍

അടുത്തത് വാക്സിൻ നയമാണ്. 45 വയസ്സിനു മുകളിൽ ഉള്ളവർക്കും മുൻഗണനാ ക്രമത്തിൽ വരുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും രോഗികൾക്കും കേന്ദ്രം വാക്സിൻ സൗജന്യമായി നൽകും. നിലവിലെ ഓർഡർ കഴിഞ്ഞാൽ കേന്ദ്രത്തിനും വാക്സിൻ ഉയർന്ന നിരക്കിലേ ലഭിക്കൂ. ഉല്പാദനത്തിന്റെ 50% വാക്സിൻ കേന്ദ്രം വാങ്ങി സൗജന്യമായി നൽകുന്നത് തുടരും. വാക്സിന്റെ ചെലവ് പൂർണ്ണമായും കേന്ദ്രം വഹിക്കണമെന്നത് ശരിയായ വാദമല്ല. സംസ്ഥാനങ്ങൾക്കും ഇതിൽ ഉത്തരവാദിത്തമുണ്ട്. വില കൊടുത്ത് വാക്സിൻ വാങ്ങാൻ ഇതര സംസ്ഥാനങ്ങൾ തയ്യാറാണ്. അങ്ങനെ തയ്യാറാണെന്ന് തിരഞ്ഞെടുപ്പിനു മുൻപ് പ്രഖ്യാപിച്ച സർക്കാരാണ് ഇവിടെയും. ഇപ്പോൾ പറയുന്നു ഒക്കെയും കേന്ദ്രം സൗജന്യമായി നൽകണമെന്നും ആൾക്കാർ സംഭാവന നൽകണമെന്നും. ഖജനാവിൽ മിച്ചമുണ്ടെന്ന് ധനമന്ത്രി അവകാശപ്പെട്ട 5000 കോടിയിൽ നിന്നും 1400 കോടി ചെലവാക്കാൻ എന്താണ് ബുദ്ധിമുട്ട്?

shortlink

Related Articles

Post Your Comments

Related Articles


Back to top button