വെഞ്ഞാറമൂട്; കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 13 പേർക്ക് അപകടത്തിൽ പരിക്കേറ്റു. കെഎസ്ആർടിസി ഡ്രൈവർ സുനിൽ(45),കണ്ടക്ടർ നവാസ്(32),ലോറി ഡ്രൈവർ കടയ്ക്കൽ സ്വദേശി സുമിത്(32), സഹായി കുലശേഖരം സ്വദേശി രാകേഷ്(32) ,ബസ് യാത്രക്കാരായ അസീന(32) അഴീക്കോട്,സമ്പത്ത്(32)അഞ്ചൽ, ശിവപ്രസാദ്(42)അടൂർ, സുനി(22), വിനീത്(35)കൊടുവഴന്നൂർ, നിശാന്ത്(21),സീതാലക്ഷ്മി(75)വിതുര, അബ്ദുൽ മനാഫ്(22)നിലമേൽ,മായ(42)അലന്തറ എന്നിവർക്കാണു അപകടത്തിൽ പരിക്കേറ്റത്.
നിസ്സാര പരുക്കേറ്റ 10 പേരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. എംസി റോഡിൽ പിരപ്പൻകോട് മഞ്ചാടിമൂട് ജംക്‌ഷനു സമീപത്താണ് അപകടം ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഈരാറ്റുപേട്ട ഡിപ്പോയിലെ കെഎസ്ആർടിസി ബസും വെമ്പായത്തു നിന്നു വെഞ്ഞാറമൂട് ഭാഗത്തേക്ക് വന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട ലോറി വലതു ഭാഗത്തേക്ക് കയറി ബസുമായി കൂട്ടിയിടിച്ചാണ് അപകടമെന്നു പൊലീസ് പറഞ്ഞു.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസ്സാര പരിക്കേറ്റ യാത്രക്കാരെ കന്യാകുളങ്ങര ഗവ.ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ലോറി ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിച്ചത് കെഎസ്ആർടിസി അധികൃതരും കൂടെയുണ്ടായിരുന്നവരും തടഞ്ഞു. പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്കു ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി.
Post Your Comments