മോസ്കോ: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് രോഗികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ സിലിണ്ടറുകളും റെംഡെസിവിര്‍ മരുന്നും ഇന്ത്യക്ക് നല്‍കുമെന്ന് അറിയിച്ച് റഷ്യ. ഈ സാഹചര്യത്തില്‍ അടുത്ത 15 ദിവസത്തിനുള്ളില്‍ വിതരണം ആരംഭിക്കുമെന്നും റഷ്യ അറിയിച്ചു. ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ ദൗര്‍ലഭ്യം അനുഭവപ്പെടുന്നത് ഈ രണ്ട് അവശ്യ ഉല്‍പന്നങ്ങള്‍ക്കുമാണ്.
Read Also: രാജ്യത്ത് കാര്‍ഷിക കയറ്റുമതിയില്‍ വന്‍ കുതിപ്പ്; ഗോതമ്പ് കയറ്റുമതിയില്‍ 727 ശതമാനം വളര്‍ച്ച
എന്നാൽ ആഴ്ചയില്‍ നാല് ലക്ഷം റെംഡെസിവിര്‍ ഇഞ്ചക്ഷനുകളാവും നല്‍കുക. ഇതിനൊപ്പം ഓക്സിജന്‍ വിതരണം ഉടന്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രമുഖ അന്തര്‍ ദേശീയ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കോവിഡ് പ്രതിരോധ മരുന്നായ റെംഡെസിവിര്‍ മരുന്ന് കയറ്റുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചിരുന്നു.
Post Your Comments