COVID 19Latest NewsKeralaNews

സ്വകാര്യ ആശുപത്രികളോട് അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: 25 ശതമാനം കിടക്കകള്‍ സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കരുതെന്നും അറിയിച്ചു. കിടക്കകളുടെ എണ്ണം സാഹചര്യം അനുസരിച്ച് വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം ആശുപത്രി മാനേജ്‌മെന്റുകളോട് ആവശ്യപ്പെട്ടു.

Read Also  കേന്ദ്രസര്‍ക്കാര്‍ പണം അനുവദിച്ചിട്ടും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാതെ അനാസ്ഥ; ഡല്‍ഹി സര്‍ക്കാരിനെതിരെ ബിജെപി

ഐസിയു കിടക്കകളും വെന്റിലേറ്ററുകളും പരമാവധി സജ്ജമാക്കണം. ഗുരുതര രോഗികള്‍ക്ക് മാത്രമായി ഐസിയുവിലെ കിടക്കകള്‍ പരിമിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. അറ്റകുറ്റപ്പണികള്‍ ഐസിയുകളില്‍ ഉണ്ടെങ്കില്‍ ഉടന്‍ തീര്‍ക്കണമെന്നും അദ്ദേഹം അറിയിച്ചു. അനാവശ്യമായി ഐസിയു നിറഞ്ഞുപോകുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button