Latest NewsKeralaNattuvarthaNews

ഓപ്പറേഷൻ ഡാർക്ക് ഹണ്ട്; കുപ്രസിദ്ധ കുറ്റവാളി ടോണി ഉറുമീസിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

ജാമ്യ വ്യവസ്ഥകൾ ലംഘിക്കുകയും മഞ്ഞപ്രയിൽ ഗോൾബിൻ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിന് കാലടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഏഴാം പ്രതിയാണ് ടോണി

കാലടി: ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കുപ്രസിദ്ധ കുറ്റവാളി ടോണി ഉറുമീസിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. കഴിഞ്ഞ ആറ് വർഷങ്ങളായി കാലടി, അയ്യമ്പുഴ, അങ്കമാലി, എളമക്കര സ്റ്റേഷനുകളിൽ വിവിധ കേസുകളിലെ പ്രതിയാണ് അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി വീട്ടിൽ ടോണി ഉറുമീസ്.

വധശ്രമം, ദേഹോപദ്രവം, കവർച്ച, അന്യായമായി സംഘം ചേരൽ എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയാണ് ടോണി. ഇയാൾക്കെതിരായ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എളമക്കര സ്റ്റേഷൻ പരിധിയിൽ റഷീദ് എന്നയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിച്ച് 43,000 രൂപയും 85,000 രൂപ വിലവരുന്ന വാച്ചും കവർച്ച ചെയ്ത കേസിൽ ഉപാധികളോടെ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു.

കോടതിയുടെ ജാമ്യ വ്യവസ്ഥകൾ ലംഘിക്കുകയും മഞ്ഞപ്രയിൽ ഗോൾബിൻ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിന് കാലടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഏഴാം പ്രതിയാണ് ടോണി. ഈ കേസുകളുടെ അടിസ്ഥാനത്തിലാണ് അടിസ്ഥാനത്തിലാണ് ഇയാളെ കാപ്പ ചുമത്തി ജയിലിൽ അടച്ചത്.

shortlink

Post Your Comments


Back to top button