Latest NewsIndiaNews

രാജ്യത്തെ കോവിഡ് പ്രതിരോധത്തിന് ശക്തി പകർന്ന് ഇന്ത്യൻ സൈന്യം; 90 ശതമാനത്തിലധികം സൈനികർ ആദ്യ വാക്‌സിൻ സോസ് സ്വീകരിച്ചു

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകർന്ന് ഇന്ത്യൻ സൈന്യം. ഇന്ത്യൻ സൈനിക വിഭാഗങ്ങളിലെ 90 ശതമാനത്തിലധികം പേരും ആദ്യ ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു. സൈനിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അൻപത് ശതമാനത്തോളം സൈനികർ ഇതിനോടകം രണ്ടാം ഡോസും സ്വീകരിച്ചു കഴിഞ്ഞു.

Read Also: ഓക്‌സിജന്റെ കാര്യത്തില്‍ ആശ്വാസ കേന്ദ്രമായി കേരളം, അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കി കേരളത്തിന്റെ കൈത്താങ്ങ്

കോവിഡ് മുന്നണി പോരാളികൾക്കും സൈനികർക്കും പോലീസ് സേനാ വിഭാഗങ്ങൾക്കുമാണ് രാജ്യത്ത് ആദ്യ ഘട്ടത്തിൽ പ്രായഭേദമന്യേ കോവിഡ് വാക്‌സിൻ നൽകിയിരുന്നത്. 14 ലക്ഷത്തോളം വരുന്ന സായുധ സേനയിലെ 12.5 ലക്ഷത്തിലധികം പേർക്കാണ് വാക്‌സിന്റെ ആദ്യ ഡോസ് വാക്‌സിൻ ലഭിച്ചത്. ഏഴ് ലക്ഷത്തിലധികം സൈനികർക്ക് വാക്‌സിന്റെ രണ്ടാം ഡോസും ലഭിച്ചു.

കോവിഷീൽഡ് വാക്‌സിനാണ് സൈന്യത്തിന് വിതരണം ചെയ്തത്. സൈനിക മേഖലയിൽ ജോലി ചെയ്യുന്നവർക്കും സൈനികർ ആശ്രയിക്കുന്നവർക്കും വാക്‌സിൻ പെട്ടെന്ന് തന്നെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

Read Also: വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾക്കും ഓക്‌സിജൻ ലഭ്യമാക്കണം; നിർദ്ദേശം നൽകി പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button