കൊച്ചി : സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ ഏകോപനം താളംതെറ്റിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആരോപിച്ചു. രാജ്യത്ത് സൗജന്യമായി ആര്‍ക്കും വാക്‌സിന്‍ ലഭിക്കുന്നില്ല. മറ്റുസംസ്ഥാനങ്ങള്‍ വാക്‌സിന്‍ വാങ്ങിയിട്ടും കേരളം വാങ്ങാന്‍ തയാറാകുന്നില്ല. തിങ്കളാഴ്ചത്തെ സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
Read Also : ഓക്സിജന്‍ സിലിണ്ടറുകള്‍ പൂഴ്ത്തിവച്ച് വില്‍പ്പന നടത്തിയ ആള്‍ അറസ്റ്റിൽ
ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളിലെ പത്രിക തള്ളപ്പെട്ടത് പാര്‍ട്ടി പരിശോധിച്ചു. ഇത് പാര്‍ട്ടിയുടെ വീഴ്ചയായി കണക്കാക്കിയിട്ടില്ല. സാങ്കേതികമായ പിഴവ് മാത്രമാണ് സംഭവിച്ചത്, സുരേന്ദ്രന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് കോര്‍ കമ്മിറ്റി ചേര്‍ന്നത്.
സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണന്‍, ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേശന്‍, വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് കുര്യന്‍, പി. സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേന്ദ്രമന്ത്രി വി. മുരളീധരന്‍, കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ എം.എല്‍.എ തുടങ്ങിയവര്‍ ഓണ്‍ലൈനായി പങ്കെടുത്തു.
Post Your Comments