ഇസ്ലാമാബാദ് : നടി മാധുരി ദീക്ഷിതിനെ അനുകരിച്ച് നാഗിൻ നൃത്തം ചെയ്ത ഇസ്ലാമിക പണ്ഡിതനും , തെഹ്രീക് ഇൻ ഇൻസാഫ് പാർട്ടി നേതാവുമായ ആമിർ ലിയാഖത്ത് ഹുസൈനെതിരെ മതമൗലികവാദികൾ. പാകിസ്താൻ ടിവിയിൽ റംസാൻ മാസത്തിൽ നടത്തുന്ന പ്രത്യേക പരിപാടികളാണ് ‘റംസാൻ ട്രാൻസ്മിഷൻ’ . ഈ ഷോകളിൽ കോമഡി പ്രോഗ്രാമുകൾ, രസകരമായ ഗെയിം ഷോകൾ എന്നിവ ഉൾപ്പെടുത്താറുണ്ട്.
കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ആമിർ ലിയാക്കത്ത് റംസാൻ ഈ പരിപാടിയുടെ ഭാഗമാണ്. ഇതനുസരിച്ചാണ് നടി മാധുരി ദീക്ഷിതിന്റെ ഡാൻസിനെ അനുകരിച്ച് പാകിസ്താനിലെ മുൻ മതകാര്യ മന്ത്രി കൂടിയായ ആമിർ ലിയാഖത്ത് ഹുസൈൻ ‘നാഗിൻ ഡാൻസ് ‘ ചെയ്തത് .
“میں ایسی ٹیم لاوں گا کہ آپ سوچ بھی نہیں سکتے”-IK pic.twitter.com/qUIWlxQfSO
— Abdul Moiz Jaferii (@Jaferii) April 19, 2021
ഇസ്ലാമിക പണ്ഡിതൻ പാമ്പിനെ പോലെ തറയിൽ കിടന്ന് ഉരുളുന്നതും, നാവ് പുറത്തേക്ക് നീട്ടുന്നതും , തറയിൽ ഇഴയുന്നതുമൊക്കെ ഷോയിൽ കാട്ടിയിരുന്നു . ഇതിനെതിരെയാണ് ഇപ്പോൾ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്തെത്തിയത് . ആമിർ ലിയാഖത്ത് ഹുസൈനെ ആരാധിക്കുന്നുവെന്ന് അവകാശപ്പെടുന്ന പാകിസ്താനികൾ ഒന്നടങ്കം ഷോയ്ക്കെതിരെ രംഗത്തെത്തി . ‘ ദേശീയ അസംബ്ലിയിലെ അംഗം, ഏറ്റവും സ്വാധീനമുള്ള മുസ്ലീം നേതാവ്, പ്രശസ്ത മാദ്ധ്യമ വ്യക്തിത്വം, എന്നാൽ ഈ ‘നാഗിൻ ഡാൻസ്’ അവതരിപ്പിച്ചതോടെ മോശപ്പെട്ട ഒരേയൊരു വ്യക്തിയായി ആമിർ ലിയാഖത്ത് മാറി .രാഷ്ട്രീയം ഉപേക്ഷിച്ച് ഇനി മീമുകൾ നിർമ്മിക്കൂ ‘ എന്നാണ് ചിലരുടെ കമന്റ്.
“ആമിർ ലിയാഖത്ത് ഹുസൈന് മാനസികമായി വൈകല്യമാണോയെന്നും, അതോ ശ്രദ്ധ ആകർഷിക്കാനാണോ ഇത് ചെയ്യുന്നതെന്നും ‘ ചിലർ ചോദിക്കുന്നു .അദ്ദേഹത്തിന്റെ പരിപാടികൾ പലപ്പോഴും ആകാംക്ഷയോടെ കണ്ടിട്ടുണ്ടെന്നും , പക്ഷേ ഇന്ന് അദ്ദേഹത്തിനോടുള്ള എല്ലാ ബഹുമാനവും നഷ്ടപ്പെട്ടുവെന്നും ചിലർ ട്വീറ്റ് ചെയ്തു. ഒപ്പം വെറുപ്പുളവാക്കുന്നുവെന്നും അവർ കുറിക്കുന്നു . ഇസ്ലാമിക പണ്ഡിതന് പിശാചിന്റെ വേഷം ധരിച്ച് റംസാൻ പ്രക്ഷേപണ പരിപാടികൾ നടത്താൻ കഴിയുമോ?എന്നും ചോദ്യം ഉയരുന്നു .
തത്സമയ ഷോയിൽ അത്ലറ്റ് നസീം ഹമീദിനൊപ്പം ആമിർ ലിയാഖത്ത് ഓട്ടമത്സരത്തിലും പങ്കെടുത്തിരുന്നു . ഇതിനെയും ട്വിറ്ററിൽ വിമർശിക്കുന്നുണ്ട്. നോമ്പുകാലത്ത് ഒരു സ്ത്രീയുമായി ഓട്ടം നടത്തുന്നത് അനുവദനീയമാണോയെന്നും ചിലർ ചോദിക്കുന്നുണ്ട്.
Post Your Comments