ദോഹ: കൊറോണ വൈറസ് പ്രതിസന്ധികൾക്കിടയിലും ആശ്വാസമായി പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നു. പുതിയ കോവിഡ് രോഗികളെക്കാൾ കൂടുതലാണ് രോഗമുക്തിനേടുന്നവരുെട എണ്ണം. മഹാമാരിയുടെ രണ്ടംവരവിൻെറ നാളുകളിൽ പുതിയ കോവിഡ് രോഗികൾ കൂടുതലും രോഗമുക്തരുടെ എണ്ണം കുറവുമായിരുന്നു റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ചത്തെ പുതിയ കോവിഡ് രോഗികൾ 798 ആണ്. എന്നാൽ അതേസമയം, രോഗം മാറിയവർ 1297 ആണ്. പുതിയ കോവിഡ് രോഗികളിൽ 524 പേർക്കാണ് സമ്പർക്കം മൂലം രോഗം ഉണ്ടായിരിക്കുന്നത്. പുതിയ കോവിഡ് രോഗികളിൽ 274 പേർ വിദേശത്തു നിന്ന് തിരിച്ചെത്തിയവരാണ്.
കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആറുപോർ കൂടി വെള്ളിയാഴ്ച മരിക്കുകയുണ്ടായി. 39, 40, 49, 57, 60, 69 വയസ്സുകാരാണ് മരിച്ചത്. ഇതോടെ ആകെ മരണം 413 ആയി ഉയർന്നു. നിലവിലുള്ള ആകെ രോഗികൾ 21904 ആണ്. ഇന്നലെ 11974 പേർക്കാണ് പരിശോധന നടത്തിയിരിക്കുന്നത്. ആകെ 18,70,202 പേരെ പരിശോധിച്ചപ്പോൾ 2,00,778 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ആകെ 1,72,598 പേർക്കാണ് രോഗമുക്തിയുണ്ടായത്. 1160 പേരാണ് ആശുപത്രികളിൽ കോവിഡ് ചികിത്സയിലുള്ളത്. ഇതിൽ 83 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 441 പേർ തീവ്രപരിചരണവിഭാഗത്തിലാണ്.
Post Your Comments