KeralaLatest NewsNews

ഭര്‍ത്താവ് വിലക്കിയിട്ടും ഭാര്യ രഹസ്യബന്ധം തുടര്‍ന്നു, യുവതിയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്

കോയമ്പത്തൂര്‍: ഭര്‍ത്താവ് വിലക്കിയിട്ടും ഭാര്യ രഹസ്യബന്ധം തുടര്‍ന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്. കൊലയ്ക്ക് ശേഷം യുവാവ് സ്റ്റേഷനില്‍ ചെന്ന് കീഴടങ്ങി. തമിഴ്‌നാട്ടിലാണ് സംഭവം. തമിഴ്നാട് പൊള്ളാച്ചി തൊണ്ടമുത്തൂര്‍ സ്വദേശി എന്‍ ലക്ഷ്മണരാജ്(36) ആണ് ഭാര്യ ശരണ്യ(26)യെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

Read Also : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുടെ ഒഴുക്ക് തുടരുന്നു ; ഇന്നത്തെ കണക്കുകൾ പുറത്ത് വിട്ടു

വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആറ് വര്‍ഷം മുമ്പാണ് ലക്ഷ്മണരാജും ശരണ്യയും വിവാഹിതരായത്. ദമ്പതികള്‍ക്ക് അഞ്ച് വയസ്സുള്ള മകനുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ശരണ്യ, ലക്ഷ്മണരാജിന്റെ ബന്ധുവായ യുവാവുമായി അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇക്കാര്യമറിഞ്ഞ ലക്ഷ്മണരാജ് ഈ ബന്ധത്തില്‍ നിന്ന് ഭാര്യയെ വിലക്കി.

എന്നാല്‍ ഭര്‍ത്താവ് എതിര്‍ത്തിട്ടും യുവതി രഹസ്യബന്ധം തുടര്‍ന്നു. ഇതോടെ ദമ്പതികള്‍ക്കിടയില്‍ വഴക്കും പതിവായി. ഇതിനൊടുവിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഉറങ്ങികിടക്കുകയായിരുന്ന ഭാര്യയെ ലക്ഷ്മണരാജ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button