മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് ഇന്ന് 48 -ാം പിറന്നാൾ. ക്രിക്കറ്റ് ലോകവും ലോകമെമ്പാടുമുള്ള ആരാധകരും പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു. കോവിഡ് ബാധിച്ച ശേഷം വിശ്രമത്തിൽ കഴിയുന്ന അദ്ദേഹം എത്രയും വേഗം മികച്ച ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും ആരാധകർ ആശംസിക്കുന്നു. ബിസിസിഐയും മുംബൈ ഇന്ത്യൻസും അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു.
ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് സച്ചിൻ. 1973 ഏപ്രിൽ 24-ന് മുംബൈയിലായിരുന്നു സച്ചിന്റെ ജനനം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ. മാസ്റ്റർ ബ്ലാസ്റ്റർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സച്ചിൻ തന്റെ 14-ാമത്തെ വയസിലാണ് ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കുന്നത്. പിന്നീട് 1989-ൽ തന്റെ പതിനാറാം വയസ്സിൽ പാകിസ്താൻ ക്രിക്കറ്റ് ടീമിനെതിരെ കറാച്ചിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തി.
ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ്ഗാന്ധി ഖേൽരത്‌ന അവാർഡ്, രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതി പത്മവിഭൂഷൺ, ഭാരതരത്‌ന എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
Read Also: മദ്യലഹരിയിൽ ഗർഭിണികളായ വളർത്തു പന്നികളെ വെട്ടിക്കൊന്നു; യുവാവിന്റെ ക്രൂരത ഇങ്ങനെ
Post Your Comments