KeralaLatest NewsNews

മദ്യലഹരിയിൽ ഗർഭിണികളായ വളർത്തു പന്നികളെ വെട്ടിക്കൊന്നു; യുവാവിന്റെ ക്രൂരത ഇങ്ങനെ

ചെറുതോണി: പന്നിഫാമിലെ ഗർഭിണികളായ പന്നികളെ വെട്ടിക്കൊന്ന് യുവാവിന്റെ ക്രൂരത. ഇടുക്കി മണിയാറൻകുടിയിലാണ് സംഭവം. മദ്യലഹരിയിലാണ് യുവാവ് ഇത്തരമൊരു ക്രൂരത ചെയ്തത്. കൂടാതെ യുവാവ് ഫാം ഉടമയുടെ വീട് ആക്രമിക്കുകയും ഗൃഹോപകരണങ്ങളും വാഹനങ്ങളും അടിച്ചു തകർക്കുകയും ചെയ്തു. കൊക്കരക്കുളം ആശാരിക്കുടിയിൽ ജോബിയുടെ വീട്ടിലാണ് ആക്രമണം നടന്നത്.

Read Also: കോവിഡ് വ്യാപനം; സ്വകാര്യ ആശുപത്രികളുടെ സൗകര്യം കൂടി പരമാവധി പ്രയോജനപ്പെടുത്താനൊരുങ്ങി സർക്കാർ

പ്രസവിക്കാറായ രണ്ടു പന്നികളെയാണ് യുവാവ് വടിവാളു കൊണ്ട് വെട്ടിക്കൊന്നത്. 20 പന്നികളെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജോബിയുടെ ഭാര്യയെ ഇയാൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വടിവാൾ കൊണ്ട് ജനലിലൂടെ വെട്ടി വീട്ടിലെ ഗൃഹോപകരണങ്ങൾ നശിപ്പച്ച ഇയാൾ മുറ്റത്തെ ജീപ്പിന്റെ ടയറുകൾ കുത്തിക്കീറുകയും ബൈക്കും ജീപ്പും തല്ലിത്തകർക്കുകയും ചെയ്തു.

ജോബി വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു അക്രമം നടന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമി വീട്ടിലെത്തിയതെന്നും ജീവന് ഭീഷണി ഉണ്ടെന്നും ജോബി പോലീസിനെ അറിയിച്ചു. സംഭവത്തിൽ ഇടുക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

Read Also: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി എൻ വി രമണ; കോവിഡ് നിയന്ത്രണങ്ങളോടെ സത്യപ്രതിജ്ഞാ ചടങ്ങ്

shortlink

Related Articles

Post Your Comments

Related Articles


Back to top button