കൊച്ചി: കേരളത്തില്‍ നിന്ന് വിദേശരാജ്യങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ നിലച്ചു. കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്നു മിക്ക വിദേശരാജ്യങ്ങളും ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിദേശവിമാന സര്‍വീസുകളാണ് നിര്‍ത്തിയത്. നിലവിലെ ഷെഡ്യൂള്‍ അനുസരിച്ച് ദോഹ, ബഹ്‌റിന്‍ എന്നിവിടങ്ങളിലേക്കു മാത്രമാണു സര്‍വീസുള്ളത്.
Read Also : കൊവാക്‌സിന്റെ വില പ്രഖ്യാപിച്ച് ഭാരത് ബയോടെക്ക്, സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപ
എന്നാല്‍ വിദേശത്തുനിന്നു കൊച്ചിയിലേക്ക് അടുത്ത 10 ദിവസത്തേക്കു കൂടി വിമാനങ്ങള്‍ എത്തും. യാത്രക്കാരെ ഇറക്കിയശേഷം കാലിയായിട്ടാകും ഇവ തിരിച്ചുപോകുക. കൊച്ചിയില്‍നിന്നുള്ള 90 ശതമാനം അന്താരാഷ്ട്ര സര്‍വീസുകളും ഗള്‍ഫ് മേഖലയിലേക്ക് ആയിരുന്നു. സിംഗപ്പൂര്‍, ക്വലാലംപുര്‍, യൂറോപ്പ്, യുകെ, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments