ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി ജിദ്ദയിൽ മരിച്ചു. വിഴിഞ്ഞത്തിനടുത്ത് പൂവാർ സ്വദേശി സലാഹുദ്ദീൻ (61) ആണ് മരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്ക് താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു ഉണ്ടായത്.
ജിദ്ദ അൽ മർവയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: സൈനുൽ ആബിദീൻ, മാതാവ്: റുഹിയാ ബീവി, ഭാര്യ: ഫാത്തിമാ ബീവി, മക്കൾ: സമീർ, ആഷിഖ്, അഷിന. നടപടി ക്രമങ്ങൾക്ക് ശേഷം മയ്യിത്ത് ജിദ്ദയിൽ ഖബറടക്കും.
Post Your Comments