തിരുവനന്തപുരം : വീണ എസ് നായർക്ക് പിന്നിലെ മറ്റൊരു യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നോട്ടീസും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ്എസ് ലാലിന്റെ അഭ്യര്‍ത്ഥനാ നോട്ടീസാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
ശൂചീകരണ തൊഴിലാളികളാണ് ആദ്യം നോട്ടീസ് കണ്ടത്. റോഡ് ശുചിയാക്കുന്നതിനിടെയാണ് പോസ്റ്റര്‍ കണ്ടെത്തിയത്. നേരത്തെ വട്ടിയൂര്‍കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ പ്രദേശിക കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കുകയുമുണ്ടായി. കുറവക്കോണം മണ്ഡലം ട്രഷറര്‍ ബാലുവിനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
Post Your Comments