തിരുവനന്തപുരം: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ പോലീസ് നടപടി തുടങ്ങി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
കോവിഡുമായി ബന്ധപ്പെട്ട് ആധികാരികവും ശാസ്ത്രീയവുമല്ലാത്ത നിരവധി കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം വാർത്തകൾ നിർമ്മിക്കുന്നത് മാത്രമല്ല ഷെയർ ചെയ്യുന്നതും കുറ്റകരമാണെന്ന് പോലീസ് അറിയിച്ചു. തെറ്റായ വാർത്തകളിലൂടെ ജനങ്ങളെ പരിഭ്രാന്തരാക്കുന്നത് തടയുകയാണ് പോലീസിന്റെ ലക്ഷ്യം.
തെറ്റായ സന്ദേശങ്ങൾ നിർമ്മിക്കുന്നവരെയും പങ്കുവയ്ക്കുന്നവരെയും കണ്ടെത്താനായി സമൂഹ മാധ്യമങ്ങളിൽ കർശനമായ സൈബർ പട്രോളിംഗ് നടത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പോലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർ ഡോം എന്നിവയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments