ന്യൂഡൽഹി: കോവിഡ് വാക്‌സിന്റെ വില വർധനവിൽ പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. നിലവിലെ ഗുരുതര സാഹചര്യത്തിൽ വാക്‌സിൻ ഉത്പ്പാദനം ഇതേ അളവിൽ തുടർന്ന് കൊണ്ടുപോകാൻ വില ഉയർത്തേണ്ടത് അനിവാര്യമാണെന്ന് കമ്പനി അറിയിച്ചു.
ലോകത്താകെ സർക്കാരിന്റെ വാക്‌സിനേഷൻ വിതരണത്തിനായി മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയ്ക്കാണ് വാക്‌സിൻ നൽകാറുള്ളത്. ഇന്ത്യയടക്കം എല്ലാ രാജ്യങ്ങൾക്കും തുടക്കത്തിൽ കോവിഷീൽഡും കുറഞ്ഞ വിലയ്ക്ക് തന്നെയാണ് നൽകിയത്. എന്നാൽ നിലവിലുള്ള ഗുരുതര സാഹചര്യത്തിൽ വില വർധിപ്പിച്ചില്ലെങ്കിൽ ഉത്പ്പാദനം ഇപ്പോഴുള്ള അളവിൽ നിലനിർത്തിക്കൊണ്ടുപോകുക എന്നത് ബുദ്ധിമുട്ടാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
ഒരു നിശ്ചിത അളവ് വാക്‌സിൻ മാത്രമേ സ്വകാര്യ ആശുപത്രികൾക്ക് നൽകുകയുള്ളു എന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾക്ക് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ നിരക്കിലുമാണ് വാക്‌സിൻ നൽകാൻ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചിരിക്കുന്നത്. അതേസമയം കേന്ദ്രസർക്കാരിന് നേരത്തെയുള്ള കരാർ പ്രകാരം 150 രൂപയ്ക്കും വാക്‌സിൻ ലഭ്യമാകും.
Post Your Comments