തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. അത്യാവശ്യത്തിനല്ലാതെ ആളുകള്‍ പുറത്തിറങ്ങരുത്. കുതിച്ചുയരുന്ന കോവിഡ് കണക്കുകള്‍ നിയന്ത്രണ വിധേയമാക്കാനാണ് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നത്.
Read Also : കോവിഡ് വ്യാപനം : സംസ്ഥാനത്ത് ഇന്നും നാളെയും നിയന്ത്രണങ്ങള്‍ ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ :
*പാല്‍, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം.
*വീടുകളില്‍ മീന്‍ എത്തിച്ചുള്ള വില്‍പ്പനയും നടത്താം.
*ഹോട്ടലുകളില്‍ പാഴ്‌സല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ മാത്രം.
*കെ.എസ്.ആര്‍.ടി.സി അറുപത് ശതമാനം സര്‍വീസുകള്‍ നടത്തും.
*ട്രെയിന്‍ ദീര്‍ഘദൂര സര്‍വീസുകളുമുണ്ടാകും.
*ഓട്ടോ ടാക്‌സി എന്നിവ അത്യാവശ്യ ആവശ്യത്തിന് മാത്രം.
*പ്ലസ്ടു പരീക്ഷയ്ക്ക് മാറ്റമില്ല.
*കോവിഡ് വാക്‌സിന്‍ എടുക്കാന്‍ പോകുന്നവര്‍ക്കും ഇളവുണ്ട്.
*വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം.
*സര്‍ക്കാര്‍ പൊതുമേഖ സ്ഥാപനങ്ങളും ബാങ്കുകള്‍ക്കും അവധിയാണ്.
*സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ ഓഫീസില്‍ പോകാം.
*24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്കും ഇളവുണ്ട്.
Post Your Comments