ഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് രാജ്യം. പ്രതിദിനം മൂന്നു ലക്ഷം രോഗബാധിതർ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നു. കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യമാകെ നേരിടുന്ന പ്രശ്‌നം ഓക്‌സിജന്‍ ക്ഷാമമാണ്. ഇപ്പോഴിതാ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനും രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഉറച്ച ശക്തിയായും ഒപ്പം നിൽക്കുകയാണ് പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ ടാറ്റ ഗ്രൂപ്പ്.
ഓക്സിജന്‍ ക്ഷാമം അനുഭവപ്പെടുന്ന മേഖലകളില്‍ ഓക്സിജന്‍ എത്തിക്കുന്നതിനായി, ദ്രവ രൂപത്തിലുള്ള ഓക്സിജൻ കൊണ്ടുപോകാൻ വേണ്ടി 24 ക്രയോജനിക് കണ്ടെയ്‌നറുകൾ ഇറക്കുമതി ചെയ്യാനാണ് ടാറ്റ മോട്ടോഴ്‌സിന്‍റെ നിര്‍ണ്ണായക തീരുമാനം. രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയെ മറികടക്കാന്‍ കമ്പനിക്ക് ആകുന്ന സഹായങ്ങള്‍ എല്ലാം ചെയ്യുമെന്നു ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.
read also:ഖത്തറിൽ പുതുതായി കോവിഡ് ബാധിച്ചത് 798 പേർക്ക്
രാജ്യത്ത് ഓക്സിജൻ ദൗർലഭ്യം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള കമ്പനിയുടെ നടപടിയ്ക്ക് അഭിനന്ദനവും അനുമോദനവും അറിയിച്ച് നിരവധി പേർ രംഗത്തെത്തി. കൊവിഡിന്റെ ഒന്നാം തരംഗത്തിൽ വെന്റിലേറ്ററുകൾ ഇറക്കുമതി ചെയ്തും പിപിഇ കിറ്റുകളും മാസ്കുകളും കൈയ്യുറകളും കൊവിഡ് ടെസ്റ്റിങ് കിറ്റുകളും എല്ലാം വലിയ തോതിൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തും രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം ടാറ്റ കമ്പനി നിന്നിരുന്നു.
Post Your Comments