ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പുതിയ റെക്കോര്‍ഡിലേക്ക്. 24 മണിക്കൂറിനുള്ളില്‍ 3,46,786 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,624 പേര്‍ മരിച്ചു. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 25,52,940 ആയി.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക, കേരളം, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവയുള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളില്‍നിന്നാണ് 74.15 ശതമാനം പുതിയ കേസുകളും. മഹാരാഷ്ട്രയില്‍ 66,836 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 36,605 പേര്‍ക്കുമാണ് ഒറ്റ ദിവസം രോഗം ബാധിച്ചത്.
ഇന്ത്യയിലെ സജീവ കേസുകളില്‍ 66.6 ശതമാനവും മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, ഗുജറാത്ത്, കേരളം എന്നീ ഏഴ് സംസ്ഥാനങ്ങളിലാണ്. വ്യാപനം അതീവ ഗുരുതരാവസ്ഥയിലെത്തിയതോടെ കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. ജമ്മു-കശ്മീരില്‍ 34 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. മേയ് ഒന്നു മുതല്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്കും വാക്‌സിന്‍ കുത്തിവെപ്പ് നല്‍കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍കൂടി സജ്ജമാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
Post Your Comments