രാജ്യത്ത് കോവിഡ് വ്യാപനം തുടരുമ്പോള്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഒരു കുടുംബത്തിലെ തന്നെ രണ്ടും മൂന്നും പേരെയൊക്കെയാണ് കോവിഡ് കൊണ്ടുപോകുന്നത്. ഇത്തരത്തില്‍ സ്വന്തം അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട യുവാവ് മനോവിഷമം താങ്ങാന്‍ വയ്യാതെ ജീവനൊടുക്കുകയാണുണ്ടായത്. സഹോദരിക്കും രോഗം സ്ഥിരീകരിച്ചതോടെ പ്രവാസിയായ യുവാവിന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ജീവന്‍ കളയാന്‍ ഇയാള്‍ തീരുമാനിച്ചത്. ഈ വാര്‍ത്ത സാമൂഹ്യ പ്രവര്‍ത്തകന്‍ അഷറഫ് താമരശ്ശേരിയാണ് പുറത്തുവിട്ടത്.
ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്ന അജയകുമാര്‍ എന്ന യുവാവാണ് ആത്മഹത്യ ചെയ്തതെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അഷറഫ് പറയുന്നു. ആരുമില്ലാത്ത സമയം നോക്കി താമസ സ്ഥലത്ത് തൂങ്ങി മരിക്കുകയായിരുന്നു. തന്റെ പ്രിയപ്പെട്ട മാതാവും പിതാവും കൊറോണ ബാധിച്ച് നാട്ടില്‍ മരണപ്പെടുകയും ഏക സഹോദരി കോവിഡ് ബാധിതയാവുകയും ചെയ്ത വിവരമറിഞ്ഞ അജയകുമാര്‍ ഏറെ അസ്വസ്ഥനായിരുന്നു. ഇതാണ് ആത്മഹത്യ ചെയ്യാനിടയാക്കിയതെന്നും അഷറഫ് കുറിപ്പില്‍ പറയുന്നു.
അഷറഫിന്റെ കുറിപ്പ് വായിക്കാം
28 വയസ്സുകാരനായ അജയകുമാര്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. ഷാര്‍ജയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്ന ഈ യുവാവ് ആരുമില്ലാത്ത സമയം നോക്കി താമസ സ്ഥലത്ത് തൂങ്ങി മരിക്കുകയായിരുന്നു. തന്റെ പ്രിയപ്പെട്ട മാതാവും പിതാവും കൊറോണ ബാധിച്ച് നാട്ടില്‍ മരണപ്പെടുകയും ഏക സഹോദരി കോവിഡ് ബാധിതയാവുകയും ചെയ്ത വിവരമറിഞ്ഞ അജയകുമാര്‍ ഏറെ അസ്വസ്ഥനായിരുന്നു. ഈ ദുഃഖം സഹിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്. ജീവിതത്തില്‍ പല തരത്തിലുള്ള പ്രതിസന്ധികളെയും നാം നേരിടേണ്ടി വരും. അത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമയോടെ നേരിടാന്‍ കഴിയണം. എല്ലാവര്‍ക്കും ഒരുപക്ഷേ അതിനു കഴിഞ്ഞുകൊള്ളണമെന്നില്ല. ഒറ്റപ്പെടലാണ് പലരെയും ജീവിത നൈരാശ്യത്തിലേക്ക് തള്ളിവിടുന്നത്. നമുക്ക് ചുറ്റുമുള്ള ലോകത്ത് നമ്മുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള കൂട്ടുകാരെയും വിനോദങ്ങളേയും കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഒരു പരിധി വരെ പല പ്രതിസന്ധികളെയും നമുക്ക് തരണം ചെയ്യാന്‍ കഴിയും. വളരേ ചുരുങ്ങിയ കാലത്തുള്ള ഈ ലോകത്തെ ജീവിതം കൊണ്ട് മറ്റുള്ളവര്ക്ക് സന്തോഷവും സഹായവും നല്‍കാന്‍ നമുക്ക് കഴിയണം. നാം മൂലം മറ്റുള്ളവര്‍ വിഷമിക്കാന്‍ ഇട വരാതിരിക്കാന്‍ പരമാവധി നമുക്കോരോരുത്തര്‍ക്കും ശ്രമിക്കാം.
അഷ്‌റഫ് താമരശ്ശേരി
Read More: കോവിഡ് വ്യാപനം : സംസ്ഥാനത്ത് ഇന്നും നാളെയും നിയന്ത്രണങ്ങള്‍ ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Post Your Comments