എടവണ്ണപ്പാറ: വീട്ടുമുറ്റത്ത് കൂട്ടുകാരോടൊപ്പം കളിച്ച് കൊണ്ടിരിക്കെ വിദ്യാർത്ഥിനി മരം ദേഹത്ത് വീണ് ദാരുണാന്ത്യം. വാഴക്കാട് എളമരം പുന്നാട്ടിൽ ഷംസുദ്ദീന്റെ മകൾ ഹിദ ഫാത്തിമ (12)ആണ് വീട്ടുമുറ്റത്തെ മാവിൻ കൊമ്പ് ദേഹത്ത് വീണ് ദാരുണമായി മരിച്ചിരിക്കുന്നത്.
ഇന്നലെ വൈകീട്ട് 3.30 ഓടെയാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: സജ്ന കൊടിയത്തൂർ .സഹോദരങ്ങൾ: മുഹമ്മദ് ശാമിൽ, ഹിഷ ഫാത്തിമ. വാഴക്കാട് എടവണ്ണപ്പാറ സിഎച്ച് എംകെഎം യു പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.
Post Your Comments