COVID 19Latest NewsIndiaNews

തമിഴ്‌നാട്ടിൽ നാളെ പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ നാളെ (ഞായറാഴ്ച) പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഞായറാഴ്ച സമ്പൂര്‍ണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സേവനങ്ങൾ, പച്ചക്കറികള്‍, മാംസം തുടങ്ങിയവ വിൽക്കുന്ന കടകളും സിനിമ തിയറ്ററുകളും മാളുകളുമെല്ലാം അടച്ചിടാനും തീരുമാനമായിരിക്കുന്നു. കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. രാത്രി കർഫ്യൂ കൂടാതെ, വിനോദസഞ്ചാരികള്‍ക്ക് വിലക്ക്, അവശ്യ സേവനങ്ങൾ ഒഴിവാക്കി ഞായറാഴ്ചകളിലെ സെമി ലോക്ക്ഡൗൺ തുടങ്ങി നിരവധി നിയന്ത്രണങ്ങൾ തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതേസമയം ഹോട്ടലുകളിൽ നിന്നും ഭക്ഷണ ശാലകളിൽ നിന്നും ഹോം ഡെലിവറി സംവിധാനം ഉണ്ടാകും. നിലവിൽ സംസ്ഥാനത്ത് 95,048 സജീവ കേസുകളാണ് ഉള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button