തിരുവനന്തപുരം: ഇടതുപക്ഷത്തിന് തുടർഭരണം കിട്ടിയാലും അത് ആഘോഷിക്കാൻ കോടിയേരി ബാലകൃഷ്ണന് പ്രത്യക്ഷത്തില്‍ സജീവമാകാന്‍ കഴിയില്ലെന്ന് വിലയിരുത്തല്‍. ലഹരി ഇടപാടിനു കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലും ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിലെ ചില വാചകങ്ങളാണ് കോടിയേരിക്ക് പാരയായിരിക്കുന്നത്. ജാമ്യാപേക്ഷയുമായി അവധിക്കാല ബെഞ്ചിനെ സമീപിക്കാന്‍ ബിനീഷ് കോടിയേരിയോടു കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചതോടെ മകൻ അച്ഛന് എട്ടിൻ്റെ പണിയാണല്ലോ കൊടുത്തിരിക്കുന്നതെന്ന സംസാരമാണ് അണികൾക്കിടയിലുള്ളത്.
Also Read:ഏഴുദിവസത്തിനകം സുഖപ്രാപ്തി; കോവിഡിനെ പ്രതിരോധിക്കാൻ സൈഡസ് കാഡിലയുടെ മരുന്ന്, അനുമതി
അവധിക്കാല ബഞ്ച് ഈ ഹര്‍ജിയില്‍ ഉടന്‍ തീരുമാനം എടുക്കാന്‍ സാധ്യതയില്ല. പിതാവ് കോടിയേരി ബാലകൃഷ്ണന്റെ രോഗാവസ്ഥ ഗുരുതരമാണെന്നും മകനെന്ന നിലയില്‍ തന്റെ സാമീപ്യം വേണമെന്നുമായിരുന്നു ബിനീഷ് വാദിച്ചത്. എന്നാൽ, ഇത് വിലപോയില്ല. തടസ്സവാദം അവതരിപ്പിക്കാന്‍ 2 മണിക്കൂറെങ്കിലും വേണമെന്ന് ഇഡി അറിയിച്ചതിനെത്തുടര്‍ന്നാണു കേസ് മാറ്റിയത്. ബിനീഷിന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി നേരത്തെ രണ്ടു തവണ തള്ളിയിരുന്നു.
താന്‍ രോഗമുക്തനാണെന്നും മറ്റും പ്രചരണ യോഗങ്ങളില്‍ കോടിയേരി വിശദീകരിച്ചിരുന്നു. ഇതിനുശേഷമാണ് അച്ഛൻ രോഗിയാണെന്നും ഗുരുതരമാണെന്നും ബിനീഷ് വാദമുന്നയിച്ചത്. ഇതോടെ, കെണിയിലായത് കോടിയേരിയാണ്. അസുഖമില്ലെന്ന പൊതുചിത്രം പുറംലോകത്തിന് നൽകിയാൽ അത് ബിനീഷിൻ്റെ ജാമ്യാപേക്ഷയെ ബാധിക്കും. കേന്ദ്ര ഏജന്‍സികൾ കോടിയേരി കുടുംബത്തെ നിരീക്ഷിച്ച് വരുന്നതിനാൽ അവരുടെ കൺൻ വെട്ടിച്ച് അദ്ദേഹത്തിന് ഒന്നും ചെയ്യാനും കഴിയില്ല. കോടിയേരിയുടെ ഓരോ നീക്കവും ബിനീഷിന് നിര്‍ണ്ണായകമാണ്.
Post Your Comments