COVID 19Latest NewsNewsIndia

‘കോവിഡിന്റെ അനുഭവം മറക്കാന്‍ എനിക്ക് കഴിയില്ല’ ഒരു രൂപയ്ക്ക് ഓക്‌സിജന്‍ നല്‍കി കച്ചവടക്കാരന്‍

രാജ്യത്ത് കോവിഡ് 19 പിടിമുറുക്കുമ്പോള്‍ ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിക്കുന്ന ദു:ഖകരമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചു. ആശുപത്രിയില്‍ അവശേഷിക്കുന്നത് രണ്ടുമണിക്കൂര്‍ ഉപയോഗിക്കുന്നതിനുള്ള ഓക്‌സിജന്‍ മാത്രമെന്നും അറുപത് രോഗികളുടെ ജീവന്‍ അപകടത്തിലെന്നും ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. കരിഞ്ചന്തയില്‍ മുപ്പതിനായിരം രൂപ വരെയാണ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് ഈടാക്കുന്നത്.

Read More : COVID 19 : ദുരിതാശ്വാസ നിധിയിലേക്ക് സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി : പ്രളയകാലത്തിന് സമാനമായി സംഭാവന നല്‍കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥന

ഇതിനിടയിലാണ് മനോജ് ഗുപ്ത എന്ന കച്ചവടക്കാരന്‍ മാതൃകയാവുന്നത്. യുപിയില്‍ ഹാമിര്‍പുര്‍ ഇന്‍ഡസ്ട്രിയന്‍ ഏരിയയിലെ റിംജിം ഇസ്പാത് ഫാക്ടറി ഉടമയായ മനോജ് ഗുപ്ത ഒരു രൂപയ്ക്കാണ് ഓക്‌സിജന്‍ സിലിണ്ടര്‍ നിറച്ചു കൊടുക്കുന്നത്. ഇതുവരെ ആയിരത്തിലധികം ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഒരു രൂപയ്ക്ക് തന്റെ ബോട്ട്‌ലിംഗ് പ്ലാന്റില്‍ നിറച്ചിട്ടുണ്ടെന്ന് മനോജ് പറയുന്നു. മാതൃകാപരമായ ഈ നീക്കത്തിന് പിന്നില്‍ മനോജിന് പറയാന്‍ മറക്കാനാവാത്ത ഒരു അനുഭവം കൂടിയുണ്ട്. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിനും കോവിഡ് ബാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ശ്വാസതടസ്സം നേരിട്ടാല്‍ ഉണ്ടാവുന്ന അവസ്ഥ തനിക്കറിയാമെന്ന് മനോജ് പറയുന്നു. പ്രതിദിനം ആയിരം സിലിണ്ടറുകള്‍ ഇവിടെ റീഫില്‍ ചെയ്യാനാകും. ഹോം ഇന്‍സുലേഷനു കീഴിലുള്ള എല്ലാ കോവിഡ് രോഗികളുടെയും ബന്ധുക്കള്‍ അവരുടെ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി വന്നാല്‍ താന്‍ സിലിണ്ടറുകള്‍ നിറച്ചു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More : എറണാകുളത്തും കോഴിക്കോടും രോഗവ്യാപനം രൂക്ഷം; വിവിധ ജില്ലകളിലെ കണക്കുകൾ ഇങ്ങനെ

അതേസമയം കോവിഡ് കേസുകള്‍ കുതിച്ചുയരുമ്പോള്‍ വിവിധ ഇടങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമവും, വാക്‌സിന്‍ ക്ഷാമവും ചികിത്സയ്ക്കുള്ള മരുന്നുകളുടെ ക്ഷാമവുമെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നെന്ന വാര്‍ത്ത പുറത്ത് വരുമ്പോള്‍ തന്നെയാണ് ഇവ കരിഞ്ചന്തയില്‍ വിറ്റഴിക്കപ്പെടുന്നുണ്ടെന്ന വാര്‍ത്തകളും ചര്‍ച്ചയാകുന്നത്. മനോജിനെ പോലെയുള്ളര്‍ മാതൃകയായ യുപിയില്‍ കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകള്‍ കരിഞ്ചന്തയില്‍ വിറ്റ നാല് പേരാണ് പിടിയിലായത്.

കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകള്‍ സൂക്ഷിക്കുകയും കരിഞ്ചന്തയില്‍ വില്‍ക്കുകയും ചെയ്ത കുറ്റത്തിനാണ് രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയിലായിരിക്കുന്നത്. ലഖ്നൗ താക്കൂര്‍ഗഞ്ച് പ്രദേശത്തെ എറാ മെഡിക്കല്‍ കോളേജിന് സമീപത്ത് നിന്നാണ് നാല് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരു കുപ്പിയ്ക്ക് 20,000 രൂപയായിരുന്നു ഇവര്‍ ഈടാക്കിയത്. ആവശ്യക്കാരെന്ന രീതിയില്‍ സംഘത്തിലുള്ളവരെ ബന്ധപ്പെട്ടാണ് പോലീസ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് 34 കുപ്പികളും 4.90 ലക്ഷം രൂപയും കണ്ടെടുത്തു.

Read More : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്സിന്‍ നയത്തിനെതിരെ സമരത്തിനൊരുങ്ങി എല്‍.ഡി.എഫ്

shortlink

Related Articles

Post Your Comments

Related Articles


Back to top button