ലണ്ടന്‍ : കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്തതിന് ടിക്ടോകിനെതിരെ നിയമനടപടിക്ക് സാധ്യത. ബ്രിട്ടനിലെ മുന്‍ ശിശു കമ്മിഷണറായ ആന്‍ ലോങ്ഫീല്‍ഡ് ആണ് ജനപ്രിയ വിഡിയോ ഷെയറിങ് ആപ്പിനെതിരെ നിയമനടപടി ആരംഭിച്ചിരിക്കുന്നത്. പരാതി ന്യായമാണെന്നു കണ്ടെത്തിയാല്‍ ഓരോ ഇരയ്ക്കും ലക്ഷങ്ങളായിരിക്കും കമ്പനി പിഴയായി നല്‍കേണ്ടി വരിക.
Read Also : അനധികൃത സ്വത്ത് സമ്പാദന കേസ്; കെ.എം. ഷാജി എം.എല്‍.എയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്തു.
ഫോണ്‍ നമ്പര്‍, വീഡിയോ, ബയോമെട്രിക് വിവരം, സ്ഥലവിവരം അടക്കമുള്ള കുട്ടികളുടെ വ്യക്തിവിവരങ്ങള്‍ കൃത്യമായ മുന്നറിയിപ്പോ സുതാര്യതയോ നിയമപ്രകാരം ആവശ്യമായ സമ്മതമോ ഒന്നും കൂടാതെ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്തതായാണ് കേസ്. ഈ വിവരങ്ങള്‍ ഉപയോഗിച്ച് എന്താണ് ചെയ്യുന്നതെന്ന് കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ കൃത്യമായ വിവരം നല്‍കുന്നില്ല.
ലക്ഷക്കണക്കിനു കുട്ടികള്‍ക്കു വേണ്ടിയാണ് ആന്‍ ലോങ്ഫീല്‍ഡ് നിയമനടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. കുട്ടികളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത കേസില്‍ 2019ല്‍ ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ ടിക്ടോക്കിന് 5.7 മില്യന്‍ ഡോളര്‍ പിഴ ചുമത്തിയിരുന്നു.
Post Your Comments