കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ്. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 35,840 രൂപയായി. ഗ്രാമിന് 30 രൂപയും കുറഞ്ഞു. 4,480 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. കഴിഞ്ഞ ദിവസം ഉണ്ടായ വർധനയ്ക്ക് ശേഷമാണ് സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു പവന് 36,080 രൂപയായിരുന്നു ഇന്നലത്തെ സ്വർണ്ണ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് -0.2 ശതമാനം കൂടി 17,87.11 ഡോളർ നിലവാരത്തിലെത്തി. ഈ ആഴ്ച്ച 0.6 ശതമാനം വർധനവാണ് ആഗോള വിപണിയിൽ ഉണ്ടായിരിക്കുന്നത്. ഡോളർ ഡോളർ ദുർബലമായതാണ് ആഗോള വിപണിയിൽ സ്വർണ്ണ വില ഉയരാൻ കാരണം.
Post Your Comments