ലാഹോർ: ഇന്ത്യയിലെ കോവിഡ് രോഗികളെ രക്ഷിക്കാൻ ഓക്സിജൻ വിതരണത്തിന് സഹായം ആവശ്യപ്പെട്ട് പാക് ജനത. നിരവധി സന്ദേശങ്ങളാണ് ട്വിറ്ററിൽ നിറയുന്നത്. ഓക്സിജൻ പ്രതിസന്ധിയിൽ ഇന്ത്യയെ സഹായിക്കാൻ മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ് പാക് പൗരൻമാർ. ട്വിറ്ററിൽ ഇന്ത്യനീഡ്സ്ഓക്സിജൻ എന്ന ഹാഷ്ടാഗ് ട്രെൻഡിംഗ് ആയിരിക്കുകയാണ്.
Read Also: എന്ത് വന്നാലും ഇന്ത്യക്കൊപ്പം’: സഹായം വാഗ്ദാനം നൽകി ഇമാനുവല്‍ മാക്രോണ്‍
ഡൽഹിയിലെ നിരവധി ആശുപത്രികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓക്സിജൻ പ്രതിസന്ധിയിലാണ്. രോഗികളെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് അധികൃതർ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും ഓക്സിജൻ, കോവിഡ് മരുന്നുകൾ, റെംഡിസിവർ എന്നിവയുടെ ദൗർലഭ്യമുണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരായവർക്ക് ചികിത്സ നൽകുന്നതിനും ഓക്സിജനും മറ്റ് അവശ്യ മരുന്നുകളും വിതരണം ചെയ്യുന്നതിനും രോഗത്തിനെതിരായി പ്രതിരോധ കുത്തിവെയ്പുകളെക്കുറിച്ചും കേന്ദ്ര സർക്കാർ ദേശീയ പദ്ധതി ആവിഷ്കരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി പറഞ്ഞു.
Post Your Comments