Latest NewsNewsInternational

ഇസ്രയേലിനു നേരെ മിസൈല്‍ ആക്രമണം

ജറുസലം: സിറിയ തങ്ങളെ ലക്ഷ്യമാക്കി മിസൈല്‍ വിക്ഷേപിച്ചെന്ന് ഇസ്രയേല്‍. നാശനഷ്ടം ഉണ്ടാക്കിയില്ലെന്നും വ്യോമ പ്രതിരോധ സംവിധാനം വിന്യസിച്ചിരുന്നുവെന്നും രാജ്യം അറിയിച്ചു. എന്നാല്‍ അതീവ രഹസ്യ ആണവകേന്ദ്രത്തിനു സമീപം സൈറണ്‍ മുഴങ്ങിയെന്നു ഇസ്രയേല്‍ സൈന്യം അറിയിച്ചു.

തിരിച്ചടിയായി സിറിയയുടെ മിസൈല്‍ ലോഞ്ചറും വ്യോമ പ്രതിരോധ സംവിധാനവും തകര്‍ത്തതായും ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഇറാന്റെ പങ്കുണ്ടെന്നാണ് ഇസ്രയേലിന്റെ വാദം. തങ്ങളുടെ ആണവ കേന്ദ്രങ്ങളിലും സൈനിക നേതൃത്വത്തിനും നേര്‍ക്ക് ഇസ്രയേല്‍ നിരന്തരം നടത്തുന്ന ആക്രമണത്തിന് ഇറാന്‍ തിരിച്ചടി നല്‍കിയതാകാമെന്നും അന്താരാഷ്ട്ര വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button