മുൻഗണന ഇല്ലാത്തവരും സൗജന്യ വാക്സീൻ ഉപയോഗിച്ചത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. പുതിയ ക്യാമ്പയിൻ എന്റെ വക 800 എന്ന തലക്കെട്ടിൽ ഫേസ്ബുക്കിലാണ് ശ്രീജിത്തിന്റെ വിമർശനം.
സൗജന്യമായി വാക്സിൻ വാങ്ങി ഉപയോഗിച്ചിട്ട് പിന്നീട് പണം നൽകുന്നതിനേക്കാൾ നല്ലത്, മുന്ഗണനയില്ലാത്തവർ ആദ്യമേ പണം നൽകി വാക്സിൻ മേടിക്കുന്നതാണെന്ന് പോസ്റ്റിൽ പറയുന്നു. അതുതന്നെയാണ് കേന്ദ്രസർക്കാർ പറഞ്ഞതെന്നും സാധനം വാങ്ങി ഉപയോഗിച്ച് അതിന് പണം നൽകിയിട്ട് ഫേസ്ബുക്കിൽ പോസ്റ്റിടുന്നത് പ്രഹസനമാണെന്നും ശ്രീജിത്ത് പറയുന്നു.
10 മാസത്തിനുള്ളിൽ10 കോടി രൂപ നേടിയ ഡ്യൂപ്ലിക്കേറ്റ് സാനിറ്റൈസർ നിർമാതാവ് പിടിയിൽ
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പുതിയ ക്യാമ്പയിൻ — എന്റെ വക 800!
അതുതന്നെയാണ് കേന്ദ്രവും പറഞ്ഞത്. മുൻഗണന ഇല്ലാത്തവർക്കായി 800 രൂപ കൊടുത്ത് സംസ്ഥാന സർക്കാർ വാക്സിൻ വാങ്ങിക്കൊള്ളാൻ. അതുവാങ്ങി ഉപയോഗിച്ചിട്ട് സംസ്ഥാന സർക്കാരിന് അതിന്റെ പണം ഞാൻ കൊടുക്കുന്നേ എന്നു പറഞ്ഞിട്ട് എന്ത് ഗുണം? കടയിൽ കയറി സാധനം വാങ്ങി പണം കൊടുക്കുന്നതിനു തുല്യം. ദാമോദരേട്ടന്റെ പലചരക്കു കടയിൽ നിന്ന് വെളിച്ചെണ്ണ വാങ്ങിയിട്ട് 250 രൂപ ട്രാൻസ്ഫർ ചെയ്തു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിയിട്ട് എന്ത് കാര്യം? അതുപോലെ തന്നെ. കൊടുക്കുന്നവർ ദയവായി 1600 രൂപ കൊടുക്കൂ. അതാകുമ്പോൾ മറ്റൊരാൾക്കുള്ള വാക്സിൻ എങ്കിലും സൗജന്യമാക്കാം.
ഓക്കെ, ബെയ്.
Post Your Comments