Latest NewsNewsIndia

ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി റഷ്യ; അരലക്ഷം മെട്രിക് ടൺ ഓക്‌സിജൻ കപ്പൽ മാർഗം രാജ്യത്തെത്തിക്കും

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി റഷ്യ. ഇന്ത്യയ്ക്ക് ഓക്‌സിജൻ നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. ഇത് സംബന്ധിച്ച് നയതന്ത്ര തലത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ റഷ്യയിൽ നിന്നും 50000 മെട്രിക് ടൺ ഓക്‌സിജൻ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചു.

Read Also: ‘തന്‍റെ മരണം കുറഞ്ഞ പക്ഷം ആശുപത്രിയിലെങ്കിലും അന്വേഷിക്കാമായിരുന്നു’; കുപ്രചരണങ്ങൾക്ക് മറുപടിയുമായി സുമിത്ര മഹാജൻ

റഷ്യയിൽ നിന്നും കപ്പൽ മാർഗം അരലക്ഷം മെട്രിക് ടൺ ഓക്‌സിജൻ ഇന്ത്യയിലെത്തിക്കാനാണ് ധാരണയായിരിക്കുന്നത്. നാലു ലക്ഷം റെംഡെസിവിർ എല്ലാ ആഴ്ച്ചയും ഇന്ത്യയ്ക്ക് നൽകാമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

Read Also: ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ കർശനമാകുന്നു; ഇന്ന് മുതൽ 1000 പേർക്ക് മാത്രം പ്രവേശനം; വിവാഹങ്ങൾക്ക് നിയന്ത്രണം

shortlink

Related Articles

Post Your Comments

Related Articles


Back to top button