തിരുവനന്തപുരം: സംസ്ഥാനത്തു നിന്ന് അബ്ദുള്‍ വഹാബ്, ജോണ്‍ ബ്രിട്ടാസ്, ഡോ. വി. ശിവദാസന്‍ എന്നിവര്‍ രാജ്യസഭ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെ ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടതെന്ന് വരണാധികാരിയും നിയമസഭാ സെക്രട്ടറിയുമായ എസ്. വി. ഉണ്ണികൃഷ്ണന്‍ നായര്‍ അറിയിച്ചു. ജോണ്‍ ബ്രിട്ടാസ്, ഡോ. വി. ശിവദാസന്‍ എന്നിവര്‍ എല്‍.ഡി.എഫ് പ്രതിനിധികളായും പി.വി അബ്ദുള്‍ വഹാബ് യു.ഡി.എഫ് പ്രതിനിധിയുമായാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
Read Also : ഗുരുതരമായ സാഹചര്യം, കേരളം ലോക്ക്ഡൗണിലേക്ക്? തീരുമാനം തിങ്കളാഴ്ച
നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം വെള്ളിയാഴ്ച മൂന്നുവരെയായിരുന്നു. ഈ മൂന്നുപേരും മാത്രമാണ് പത്രിക നല്‍കിയത്. അതിനാല്‍ വരണാധികാരിയായ നിയമസഭാ സെക്രട്ടറി എസ്.വി ഉണ്ണിക്കൃഷ്ണന്‍ നായര്‍ മൂന്നുപേരെയും തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.
140 അംഗ നിയമസഭയില്‍ നിലവില്‍ 131 എം.എല്‍.എമാര്‍ക്കാണ് വോട്ടവകാശമുള്ളത്. നാലുപേര്‍ മരിച്ചു, മൂന്നുപേര്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു. രണ്ടുപേര്‍ക്ക് വോട്ടവകാശമില്ല. ഈ കക്ഷിനില വച്ച് എല്‍.ഡി.എഫിന് രണ്ടുപേരെയും യു.ഡി.എഫിന് ഒരാളെയും തെരഞ്ഞെടുക്കാം. എല്‍.ഡി.എഫിലെ ഒഴിവു വന്ന രണ്ടു സീറ്റുകളും സി.പി.എമ്മിന് ഉള്ളതായിരുന്നു. ഈ സീറ്റിലേക്കാണ് കൈരളി ടിവി എം.ഡിയും മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുമായിരുന്ന ജോണ്‍ ബ്രിട്ടാസ്, എസ്.എഫ്.ഐ മുന്‍ നേതാവ് ഡോ. വി ശിവദാസന്‍ എന്നിവരെ നിശ്ചയിച്ചത്. യു ഡി എഫിലെ സീറ്റ് മുസ്ലീം ലീഗിന് ആയിരുന്നു. ഈ സീറ്റിലേക്കാണ് പി. വി അബ്ദുല്‍ വഹാബ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
Post Your Comments