ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിര ശക്തമായ വിമർശനങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുമായുള്ള കോവിഡ് അവലോകന യോഗത്തിലെ ദൃശ്യങ്ങളും സംഭാഷണവും ടെലിവിഷനിലൂടെ പങ്കുവെച്ചത് തെറ്റാണെന്ന് നരേന്ദ്രമോദി വ്യക്തമാക്കി. പ്രധാനമന്ത്രിയുമായുള്ള ഔദ്യോഗിക യോഗത്തിൽ കൃത്യമായ മര്യാദകൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം നിയന്ത്രണാതീതമായ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത യോഗത്തിന്റെ ദൃശ്യങ്ങളാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ടെലിവിഷനിലൂടെ പ്രക്ഷേപണം ചെയ്തത്. കോവിഡ് വ്യാപനം രൂക്ഷമായ ഡൽഹിയിൽ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെജ്രിവാൾ പ്രധാനമന്ത്രിയോട് യോഗത്തിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുമായുള്ള യോഗത്തിന്റെ സ്വകാര്യ സംഭാഷണങ്ങൾ ആദ്യമായാണ് ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യുന്നത്. കെജ്രിവാൾ യോഗത്തിന്റെ വിവരങ്ങൾ പങ്കുവെച്ചതിന് പിന്നാലെ വ്യാപക വിമർശനമാണ് ഉയരുന്നത്. മുഖ്യമന്ത്രി ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും, കെജ്രിവാളിന്റെ ലക്ഷ്യം രാഷ്ട്രീയമാണെന്നും മറിച്ച് പ്രശ്ന പരിഹാരത്തിന് വേണ്ടി അല്ലെന്നും വിവിധ കോണുകളിൽനിന്നും വിമർശനങ്ങൾ ഉയർന്നു.
Post Your Comments